Wednesday, 11 February 2026

കുടിശിക 70,000 രൂപ; KSEB ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി

SHARE

 



ആലുവ: വൈദ്യുതി ബില്ല് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. അധികൃതർ. 70,000 രൂപയാണ് ജി.എസ്.ടി. ഓഫീസിലെ ബില്ല് കുടിശിക. ഇതോടെ തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു.

അഞ്ചാം തീയതിക്കകം അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്നാണ് കെ.എസ്.ഇ.ബി. നടപടിയിലേക്ക് കടന്നത്. പബ്ലിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റത്തിലെ സാങ്കേതിക തകരാർ കാരണം പണമടയ്ക്കാൻ വൈകുമെന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിരുന്നതായി ജി.എസ്.ടി. അധികൃതർ പറയുന്നു.

അതേസമയം, ലൈൻമാൻ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയപ്പോൾ ജി.എസ്.ടി. ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി ആരോപണമുണ്ട്. കൂടാതെ ഫ്യൂസ് ഊരുന്ന ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ജി.എസ്.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കെ.എസ്.ഇ.ബി. ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലേത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.