Monday, 23 February 2026

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം തുടരും; സർക്കാരുമായി KGMCTA നടത്തിയ ചർച്ച പരാജയം

SHARE


 

സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് സമരം തുടരും.സർക്കാരുമായി കെ ജി എം സി ടി എ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരം തുടരാനുള്ള തീരുമാനം.സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം സമരം കടുപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി 26 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവർത്തനങ്ങളും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

ശമ്പള പരിഷ്കരണ കുടിശിക നൽകുക, കൃത്യമായി നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ ജി എം സി ടി എയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. നേരത്തെ തെരുവിലടക്കം പ്രക്ഷോഭം നടത്തിയെങ്കിലും സർക്കാർ മുഖം തിരിച്ചതോടെയാണ് ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിച്ചത്.

സമരം തുടരുമ്പോഴും അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ,പോസ്റ്റ്‌മോർട്ടം എന്നീ സേവനങ്ങൾ മുടക്കില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. സർക്കാർ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മറ്റു എല്ലാ മാർഗ്ഗങ്ങളും അടഞ്ഞതിനാലാണ് സംഘടന ഈ സമരത്തിലേക്ക് കടക്കേണ്ടിവന്നതെന്നാണ് KGMCTA യുടെ വിശദീകരണം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.