Tuesday, 10 March 2026

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

SHARE


 

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. 

ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ് ഗണേഷ്‌കുമാര്‍ നേരിട്ട് അനുനയനീക്കം നടത്തിയത്. ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിച്ച ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞെന്നും പൊലീസില്‍ പരാതി നല്‍കാനില്ലെന്നും ബിന്ദുമേനോന്റെ വിശദീകരണം. ഇന്നലെ താന്‍ നടത്തിയത് വൈകാരിക പ്രതികരണമെന്നും തമ്മില്‍ സംസാരിച്ച് എല്ലാം പരിഹരിക്കാമെന്ന് ഗണേഷ്‌കുമാര്‍ ഉറപ്പ് നല്‍കിയെന്നും ബിന്ദു മേനോന്‍ പറഞ്ഞു.

ഇതോടെ, വാളകത്തെ കീഴൂട്ട് വീട്ടില്‍ നിന്നിറങ്ങിയ ഗണേഷ്‌കുമാര്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. പിന്നാലെ മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. വിഷയം ഒത്തുതീപ്പായതോടെ രാജി വയ്‌ക്കേണ്ടന്ന നിലപാടാണ് മന്ത്രിക്ക്.

മന്ത്രിയെ വീട്ടില്‍ കാണാന്‍ കഴിയാത്ത രീതിയില്‍ കണ്ടെന്നും ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.