Monday, 2 March 2026

വിഴിഞ്ഞം മുതൽ കാസർകോട് വരെ നീളുന്ന ജലപാത; ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വേകി വടകര-മാഹി കനാൽ നവീകരണം

SHARE



പത്ത് ജില്ലകളെ ബന്ധിപ്പിക്കുന്ന പശ്ചിമ തീര ജലപാത ശൃംഖല നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര-മാഹി കനാലിന് കുറുകെ നിര്‍മിച്ച മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ ജലപാത നവ്യാനുഭവമാകും. പദ്ധതി ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡിലൂടെയുള്ള ചരക്ക് നീക്കത്തിന് മാറ്റമുണ്ടാക്കാൻ ജലപാതക്ക് കഴിയും. ഭാവിയിൽ വിഴിഞ്ഞവുമായ ജലപാത ബന്ധിപ്പിക്കുമെന്നും പല നിലയിൽ വികസന സാധ്യതയുള്ള പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു 

വർഷങ്ങളായ പരിശ്രമങ്ങൾക്കൊടുവിലാണ് വടകര–മാഹി കനാൽ നവീകരണം സാധ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽ വി രാമകൃഷ്ണൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷ്റഫ്, മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ദിൻഷ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദിനേശൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ പി ചന്ദ്രൻ, തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അദീന, മണിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ പി പ്രമീള, ഇൻലാൻ്റ് നാവിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ ആഷാ ബീഗം, ജലഗതാഗത ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഐ വി സുശീൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.