സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക പുറത്ത്. വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു. സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന. തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി.
60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും. ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകൾ നൽകും. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും. ഒന്ന് മുതൽ 12 ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15000 രൂപ നൽകുമെന്നും ടിവികെ പ്രകടന പത്രികയിൽ വിജയ് ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ നൽകും. വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ. ലഹരിയില്ലാത്ത സംസ്ഥാനമായി മാറ്റും. ഓരോ സ്‌കൂളിലും ലഹരി വിരുദ്ധ സമിതികൾ രൂപികരിക്കും. ഒരു കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇൻഷൂറൻസ് നൽകും. ബിരുദം കഴിഞ്ഞ് ജോലിയില്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകും.
പ്ല്‌സ്ടു/ ഡിപ്ലോമ കഴിഞ്ഞവർക്ക് പ്രതിമാസം 2500 രൂപ നൽകും. സർക്കാർ സേവനങ്ങൾ വേഗത്തിൽ ജനങ്ങളിൽ എത്തിയ്ക്കാൻ പ്രത്യേക സമിതി രൂപികരിക്കും. ഇതുവഴി 18000 രൂപ മാസ ശമ്പളത്തിൽ 5 ലക്ഷം യുവതീ യുവാക്കൾക്ക് ജോലി ലഭ്യമാക്കും.ക്ഷേമ പെൻഷൻ 3000 രൂപയാക്കും. എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നും ടിവികെ പ്രകടന പത്രികയിൽ പറയുന്നു.
അംഗൻവാടി ടീച്ചേഴ്‌സിൻ്റെ ശമ്പളം 18000 ആക്കും. ഹെൽപേഴ്സിൻ്റെ ശമ്പളം 10,000 ആക്കി ഉയർത്തും. നെയ്ത്തുകാർക്ക് ലോകവിപണിയിൽ വിൽപനയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കും. നെയ്ത്തുകാർക്ക് ഒരു കുടുംബത്തിന് പ്രതിവർഷം 30,000 രൂപ നൽകും. 500 മുതൽ 1500 യൂണിറ്റ് വരെ സൌജന്യ വൈദ്യുതി. നെയ്ത്തുകാരുടെ പെൻഷൻ മാസം മൂവായിരമാക്കി ഉയർത്തും.
ചെറുകിട വ്യവസായികൾക്കായി 15,000 കോടി രൂപ വകയിരുത്തും. അഞ്ച് ഏക്കറിൽ താഴെയുള്ള കർഷകരുടെ സഹകരണ സംഘത്തിലെ കടം എഴുതിത്തള്ളും. അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവരുടെ 50 ശതമാനം കടം എഴുതിത്തള്ളും. നെൽസംരക്ഷണത്തിന് പ്രത്യേക പദ്ധതി. അഞ്ച് വർഷം സർക്കാർ സ്ഥാപനങ്ങളിൽ താൽകാലിക ജീവനക്കാരായുള്ളവരെ സ്ഥിരപ്പെടുത്തും. പൊലിസുകാരുടെ ശമ്പളം ഉയർത്തും.20 വർഷം സർവീസ് പൂർത്തിയാക്കി പിരിയുമ്പോൾ 15 ലക്ഷം രൂപ നൽകുമെന്നും ടിവികെ പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.