Friday, 17 April 2026

കോടതി വിധി നടപ്പാക്കാതെ ജിഎസ്ടി കമ്മീഷണര്‍; ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റത്തില്‍ ഫയലില്‍ ഒപ്പിട്ടില്ല; 26 പേര്‍ക്ക് സ്ഥാനക്കയറ്റമില്ലാതെ അധിക ഡ്യൂട്ടി

SHARE



ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷണര്‍. മാര്‍ച്ച് 17ന് ജിഎസ്ടി കമ്മീഷണറുടെ മുമ്പിലെത്തിയ ഫയല്‍ മാര്‍ച്ച് 31ന് അഡീഷണല്‍ കമ്മീഷണര്‍ക്ക് തിരികെ അയച്ചു. പ്രമോഷന്‍ നല്‍കാതെ 26 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ജിഎസ്ടി കമ്മീഷണര്‍ അധിക ഡ്യൂട്ടി നല്‍കിയെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു. രേഖകളുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു

ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ജിഎസ്ടി വകുപ്പിലാണ് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷണര്‍ അജിത് പാട്ടില്‍ ഐഎഎസ് ഫയല്‍ ലാഘവത്തോടെ കാണുന്നത്. 2026 മാര്‍ച്ച് 17ന് ജിഎസ്ടി കമ്മീഷണറുടെ മുന്പിലെത്തിയ ഫയല്‍ മാര്‍ച്ച്31ന് അഡീ.കമ്മീഷണര്‍ക്ക് തിരികെ അയച്ചതിന്റെ രേഖയാണ് പുറത്തുവന്നത്. രണ്ട് മാസത്തിനകം ജിഎസ്ടിവകുപ്പിലെ പ്രമോഷന്‍ നല്‍കി,ഒഴിവ് വരുന്ന തസ്തികകളിലേക്ക് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിനെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവും ജിഎസ്ടി കമ്മീഷണര്‍ അട്ടിമറിച്ചു എന്നാണ് ആരോപണം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.