Wednesday, 29 April 2026

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ കർഷകൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ

SHARE



മലപ്പുറം: കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അട്ടാടിപ്പുറത്താണ് സംഭവം. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസാണ് മരണപ്പെട്ടത്. പന്നിക്ക് വേണ്ടി സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നി​ഗമനം.

വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാനായി സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്നാണ് ഷോക്കേറ്റത്. അസീസിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നായി ഒരു പന്നിയെയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ആളൊഴിഞ്ഞ കൃഷിയിടത്തിലാണ് അസീസ് മരിച്ചുകിടന്നത്. അധികം ആളുകളില്ലാത്ത പ്രദേശമായതിനാൽ അസീസ് കിടന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ​ദിവസം വൈകിട്ടാണ് മൃതദേഹം കണ്ടത്. ഭൂമി പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തുവരികയായിരുന്നു അസീസ്. പന്നിശല്യം കാരണമാണ് വൈദ്യുതിവേലി ഘടിപ്പിച്ചത്. മൃതദേഹം പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.