Tuesday, 14 April 2026

സാധാരണക്കാർക്കും ഇനി ഡിജിറ്റൽ ബാങ്കിംഗ്, സ്മാർട്ട്ഫോൺ വേണ്ട, ഫീച്ചർ ഫോണുകളിലൂടെ കാര്യം സാധിക്കും

SHARE


 
സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ഇനി മൊബൈൽ ബാങ്കിംഗ് എളുപ്പമാകും. റിലയൻസ് ജിയോയുടെ ഫീച്ചർ ഫോണുകളിൽ ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേൾഡ് ലൈറ്റ്  എന്ന ആപ്പ് ഇനി ലഭ്യമാകും. പ്രത്യേകിച്ച് ജിയോഫോൺ പ്രൈമ 4G മോഡലുകളിലാണ് ഈ സേവനം ആദ്യം ലഭിക്കുക.

എല്ലാവർക്കും ഉപയോഗിക്കാം

ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് ഉള്ളവർക്കും മറ്റ് ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്കും ഈ ആപ്പ് ഉപയോഗിക്കാനാകും. ഇന്റർനെറ്റ് വേഗത കുറവാണെങ്കിലും ഈ ആപ്പ് വേഗത്തിൽ പ്രവർത്തിക്കും. കീപാഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാം. യുപിഐ  വഴി പണം അയക്കാനും സ്വീകരിക്കാനും, ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാനും, ബില്ലുകൾ അടയ്ക്കാനും, ഫോൺ റീചാർജ് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും

സ്മാർട്ട് ഫോൺ ഇല്ലാതെയും മൊബൈൽ ബാങ്കിങ്

സാധാരണക്കാർക്കും കുറഞ്ഞ വിലയിലുള്ള ഫോൺ ഉപയോഗിക്കുന്നവർക്കും ഡിജിറ്റൽ ഇടപാടുകൾ നടത്താൻ അവസരം ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ സാങ്കേതികവിദ്യ എല്ലാവരിലേക്കും എത്തിക്കുക എന്ന ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും  ദർശനത്തിന്റെ ഭാഗമായാണ് ഈ നീക്കം."സാധാരണ ഫോൺ ഉപയോഗിക്കുന്നവർക്കും സുരക്ഷിതമായും എളുപ്പത്തിലും എപ്പോൾ വേണമെങ്കിലും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും," എന്ന് ബാങ്ക് ഓഫ് ബറോഡ എം.ഡി ദേബദത്ത ചന്ദ് പറഞ്ഞു.

ഓൺലൈൻ ബാങ്കിങ് കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ബാങ്കുകളുടെ ഒരു ശ്രമമാണ് ഇത് . സാധാരണക്കാരും ഇതിലൂടെ ഓൺലൈൻ ബാങ്കിങ് രീതികളിലേക്ക് പതുക്കെ ആകൃഷ്ടരാകും. സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ഇനി പണമിടപാടുകൾ നടത്താൻ ബാങ്കിൽ പോകാതെ തങ്ങളുടെ ജിയോ ഫോൺ ഉപയോഗിക്കാം എന്ന കാര്യം ജനകീയമായാൽ മറ്റു കമ്പനികളും ഈ വഴിക്ക് ചിന്തിക്കാൻ തുടങ്ങാൻ സാധ്യതയുണ്ട്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.