ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യം വഴി ട്രാൻസിറ്റ് ചെയ്യുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തി. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നിവ ബുധനാഴ്ച തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് വരുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് പോകാനായി യുഎഇ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിനും അനുമതിയില്ല. അതേസമയം യുഎഇയുടെ 10 വർഷത്തെ താമസാനുമതിയായ 'ഗോൾഡൻ വിസ' കൈവശമുള്ള ഇറാൻ പൗരന്മാർക്ക് ഈ വിലക്കിൽ ഇളവുണ്ടെന്ന് ഫ്ലൈദുബൈ വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. അവർക്ക് തുടർന്നും രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണെന്ന് എയർലൈൻ അറിയിച്ചു. യുഎഇ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിൽ ഈ അറിയിപ്പ് വന്നെങ്കിലും സർക്കാർ തലത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.
ഡ്രോൺ അവശിഷ്ടം ഫാമിൽ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു
ഫുജൈറയിലെ അൽ-രിഫാ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയുടെ ആകാശപരിധിയിൽ കണ്ടെത്തിയ അജ്ഞാത ഡ്രോൺ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടതായാണ് അറിയിപ്പ്. വെടിവെച്ചിട്ട ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ അൽ-രിഫാ മേഖലയിലെ ഒരു കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.