കോപ്പൻഹേഗ്:വനമേഖലയിലെ റെയിൽ പാളത്തിൽ മുഖാമുഖം കൂട്ടിയിടിച്ച് ട്രെയിനുകൾ. ഡെൻമാർക്കിലെ കോപ്പൻഹേഗിൽ വലിയ അപകടം. എതിർ ദിശയിലെത്തിയ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു സംഭവം. ഹില്ലെറോഡ്, കാഗറപ്പ് എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് രണ്ട് പ്രാദേശിക ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. വനമേഖലയിൽ വെച്ചുണ്ടായ അപകടമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ട്രെയിനിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാവരെയും പുറത്തെത്തിച്ചതായും അധികൃതർ വിശദമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പാതയിലെ സിഗ്നൽ സംവിധാനത്തിലുണ്ടായ പാളിച്ചയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണ്. ഈ മേഖലയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അപകടത്തിൽ ട്രെയിനുകളുടെ ബോഗികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് ട്രെയിനിൽ 38 പേരുണ്ടായിരുന്നതായാണ് വിവരം. കോപ്പൻഹേഗിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.