കൊല്ലം: പുനലൂരിൽ ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അയൽവാസിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. അഷ്ടമംഗലം അതുല്യ ഭവനിൽ അജി-രാജി ദമ്പതികളുടെ മകൾ അതുല്യ അജി (16) യുടെ സംസ്കാര ചടങ്ങുകൾക്കിടയിലാണ് അയൽവാസിയായ കവിത (38) മരണപ്പെട്ടത്. മകളുടെ വിയോഗത്തിൽ ദുഃഖിതയായിരുന്ന മാതാവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതിനിടെയാണ് കവിത പെട്ടെന്ന് കുഴഞ്ഞുവീണത്.
പുനലൂരിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളിൽ ഷാൾ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബത്തെ സമാധാനിപ്പിക്കുന്നതിനിടയിലാണ് കവിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച കവിതയ്ക്ക് നിരഞ്ജന, നീരജ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതുല്യയുടെ സംസ്കാരം ഞായറാഴ്ച രാത്രിയോടെ വീട്ടുവളപ്പിൽ നടത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.