മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് ഫൈവ് സ്റ്റാർ റേറ്റിങ് നേടി കോട്ടയം ചങ്ങനാശ്ശേരിയിലെ അച്ചായൻസ് ഹെറിറ്റേജ് റസ്റ്ററന്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഫുഡ് ക്രിട്ടിക്കും മാധ്യമപ്രവർത്തകനുമായ വീർ സാങ്‍വി പുരസ്ക്കാരം സമ്മാനിച്ചു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മുഖ്യ പ്രോയോജകർ മേളം സീനിയർ സെയിൽസ് മാനേജർ ദീപേഷ് വാര്യർ എന്നിവരുടെ സാനിധ്യത്തിലാണ് പുരസ്ക്കാരം നൽകിയത്. കോട്ടയം കുമരകം കെടിഡിസി വാട്ടർസ്കേപ്സ് റിസോർട്ടിലാണ് ഗോൾഡൻ ക്ലോവ് പുരസ്കാര ചടങ്ങുകൾ നടന്നത്. മനോരമ ഓൺലൈൻ ഗോൾഡന്‍ ക്ലോവ് അവാർഡിന്റെ മുഖ്യ പ്രായോജകർ മേളം മസാലയും സഹപ്രായോജകർ കേരഫെഡുമാണ്.
ചങ്ങനാശേരിയുടെ ഹൃദയഭാഗത്ത് ബൈപാസ് റോഡിൽ സ്ഥിതി ചെയ്യുന്ന അച്ചായൻസ് ഹെറിറ്റേജ് റെസ്റ്റോറന്റ്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനന്റൽ, അറബിക്, കൂടാതെ തനത് കേരള വിഭവങ്ങളുടെയും ഒരു മികച്ച കലവറയാണ്. മനോഹരമായ അന്തരീക്ഷവും വിശാലമായ സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കുടുംബത്തോടൊപ്പമുള്ള ഒത്തുചേരലുകൾക്കും സുഹൃത്തുക്കൾക്കൊപ്പമുള്ള വിരുന്നുകൾക്കും ഏറ്റവും അനുയോജ്യമായ ഒരിടമാണിത്. വിശാലമായ പാർക്കിങ് സൗകര്യവും അവിടെ എത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. ആലപ്പുഴയിലും തൊടുപുഴയിലും ഇവർക്ക് മറ്റ് ശാഖകളുണ്ട്.
ഗ്രിൽഡ് ചിക്കൻ മുതൽ ക്രിസ്പി അപ്പം, സ്വാദിഷ്ടമായ ബിരിയാണി, സ്വാദിഷ്ടമായ സാൻഡ്‌വിച്ചുകൾ തുടങ്ങി രുചിയൂറുന്ന വിവിധ ഭക്ഷണങ്ങൾ ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

.jpeg)







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.