Saturday, 9 May 2026

ഹോർമുസ് കടലിടുക്കിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു; 18 പേർ സഞ്ചരിച്ച ബോട്ട് തീപിടിച്ച് മുങ്ങിയെന്ന് വിവരം

SHARE



ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം തടി കൊണ്ട് നിർമിച്ച ബോട്ടിന് തീപിടിച്ച് ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു. മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ആകെ 18 പേരാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവർ അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. കപ്പലിലുണ്ടായിരുന്ന ബാക്കി 17 ജീവനക്കാരെ ആ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഘർഷബാധിത മേഖലയായതിനാൽ തന്നെ എങ്ങനെ ബോട്ടിന് തീപിടിച്ചുവെന്നത് കണ്ടെത്തുന്നതിൽ വെല്ലുവിളികളേറെയാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ട നാവികരെ നേരിട്ട് സന്ദർശിച്ചു. ആവശ്യമായ മറ്റ് സഹായങ്ങൾ ഉറപ്പാക്കുമെന്നും അവർ അറിയിച്ചു. അപകടമുണ്ടായ ബോട്ടിൻ്റെ ഉടമയിൽ നിന്ന് വിവരങ്ങൾ തേടുമെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.