Saturday, 30 May 2026

'ഓപ്പറേഷൻ സിന്ദൂർ 2.0 തുടരും': ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി

SHARE



ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ 2.0 തുടരുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നുണ്ടെന്നും സംഘർഷത്തിന് ഇപ്പോൾ താത്കാലിക വിരാമം മാത്രമാണെന്നും കരസേനാ മേധാവി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൻ്റെ രണ്ടാം ഘട്ടത്തിനായി രാജ്യത്തിൻ്റെ സൈന്യം മാത്രമല്ല, വ്യോമസേനയും നാവികസേനയും തയ്യാറെടുക്കുന്നുണ്ടെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.\\

സേനകൾ കാര്യക്ഷമത വർധിപ്പിച്ച് ഓപ്പറേഷനായി സജ്ജരാകുകയാണെന്നും കരസേനാ മേധാവി പറഞ്ഞു. ഏപ്രിൽ 26ന് പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പേറഷൻ സിന്ദൂറിന് തുടക്കമിട്ടത്. പാകിസ്താൻ പിന്തുണയുള്ള ഭീകരർ പഹൽ​ഗാമിലെ വിനോദ സഞ്ചാര കേന്ദ്രമായ ബൈസരൻ താഴ്‌വരയിൽ നടത്തിയ ആക്രമണത്തിൽ 26 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.