ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മണ്ണിനെ ഞെട്ടിച്ച വിജയമാണ് നടന്‍ വിജയ് നേതൃത്വം കൊടുത്ത തമിഴക വെട്രി കഴകം നേടിയത്. കന്നിയങ്കത്തില്‍ തന്നെ 107 മണ്ഡലങ്ങളാണ് ഡിഎംകെ പിടിച്ചടക്കിയത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്തു. പെരമ്പൂരിലും ട്രിച്ചിയിലുമാണ് വിജയ് വിജയിച്ചത്. ഡിഎംകെയുടെ കയ്യിലുണ്ടായിരുന്ന സീറ്റുകളാണ് ടിവികെ നേടിയത്. 2026-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയരുകയായിരുന്നു.
എന്നാല്‍ ഉടന്‍ ഉണ്ടാകാനിടയുളള ഉപതെരഞ്ഞെടുപ്പിലേക്കാണ് തമിഴ്‌നാട് ഉറ്റുനോക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിലും വിജയിച്ച വിജയ്ക്ക് ഏതെങ്കിലും ഒരു സീറ്റില്‍ രാജിവെച്ചേ മതിയാകൂ. ആ സീറ്റില്‍ വിജയ്‌യുടെ പിന്‍ഗാമി ആരായിരിക്കും എന്നത് സംബന്ധിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. വിജയ് പെരമ്പൂര്‍ നിലനിര്‍ത്തി ട്രിച്ചിയില്‍ രാജിസമര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ട്രിച്ചി ഈസ്റ്റില്‍ നടി തൃഷ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. ടിവികെ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റില്‍ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്നാണ് കണക്കുകൂട്ടല്‍.
ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ചായിരുന്നു ക്ഷേത്രദര്‍ശനം. തുടര്‍ന്ന് ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്‌യുടെ വസതിയിലേക്ക് പോയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയ്‌യെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.