ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ് ആരോപിച്ചു. അതിനിടെ ഇറാന്റെ ആക്രമണത്തെ അതിജീവിച്ച് യുഎസ് നാവിക സേന കപ്പലുകള്‍ ഹോര്‍മുസ് കടന്നു.
ഹോര്‍മുസ് കടലിടുക്കില്‍ തിങ്കളാഴ്ച വൈകീട്ടാണ് ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണം നടന്നത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. പിന്നാലെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇറാനിയന്‍ ആക്രമണത്തെ അതിജീവിച്ചാണ് യുഎസ്എസ് ട്രക്സ്റ്റണ്‍, യുഎസ്എസ് മേസണ്‍ എന്നീ നാവിക കപ്പലുകള്‍ ഗള്‍ഫിലേക്ക് പ്രവേശിച്ചത്. കപ്പലുകള്‍ക്കെതിരെ ഇറാന്‍ വന്‍ ആക്രമണം നടത്തിയെങ്കിലും യുഎസ് നാവിക സേന ഫലപ്രദമായി പ്രതിരോധിച്ചു.
അതിനിടെ, ഹോര്‍മുസില്‍ യുഎസ് സൈനിക വിന്യാസം ആരംഭിച്ചു. ഇറാന്റെ ആക്രമണ ബോട്ടുകള്‍ക്കെതിരെ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചുവെന്നും ആറ് ഇറാനിയന്‍ ബോട്ടുകളെ ലക്ഷ്യമിട്ടുവെന്നും യുഎസ് CENTCOM അറിയിച്ചു. പ്രൊജക്ട് ഫ്രീഡത്തിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച കടല്‍ മൈനുകള്‍ നീക്കം ചെയ്ത് വാണിജ്യ കപ്പലുകള്‍ക്കായി സുരക്ഷിത പാതയൊരുക്കുമെന്നും യുഎസ് സൈന്യം അറിയിച്ചു.
അതിനിടെ, യുഎഇയില്‍ ഫുജൈറയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണം നടത്തിയത് ഇറാനല്ലെന്നും സൈനിക നേതൃത്വം അറിയിച്ചു. യുദ്ധം 2027 ലേക്ക് നീണ്ടുനിന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥയെ വളരെ മോശമായി ബാധിക്കുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് സംഘര്‍ഷം തുടരുന്നതിനിടെ ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നു. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില 6 ശതമാനം ഉയര്‍ന്ന് ബാരലിന് 114.44 ഡോളറിലെത്തി
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.