തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) നേടിയ ശ്രദ്ധേയമായ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് സിനിമാ ലോകത്തുനിന്ന് വൻ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ ഈ പുതിയ മാറ്റത്തെ അഭിനന്ദിച്ചുകൊണ്ട് നടൻ വിജയ് ദേവരകൊണ്ട സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
'പുതിയ തുടക്കം വിജയ് ഗാരു, ജനങ്ങൾ ഒന്നടങ്കം വോട്ട് ചെയ്യാനും തങ്ങൾക്ക് വേണ്ടി നിലകൊള്ളാനും കാണിച്ച ഈ തീരുമാനത്തിന് തമിഴ്‌നാട്ടിലെ ജനങ്ങളോട് എനിക്കുള്ള ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലെ പുതിയ മാറ്റം കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.'-വിജയ് ദേവരകൊണ്ട കുറിച്ചു.
വിജയ് ദേവരകൊണ്ടയ്ക്ക് പുറമെ തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും നിരവധി പ്രമുഖർ വിജയ്‌യെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാജൽ അഗർവാൾ, വിക്രം, നാനി, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയ മുൻനിര താരങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെയും വിജയത്തെയും പ്രശംസിച്ചു. മലയാളത്തിൽ നിന്ന് നടന്മാരായ അജു വർഗീസും റോണി ഡേവിഡും ആശംസകൾ അറിയിച്ചപ്പോൾ ബോളിവുഡ് താരം ഹേമാമാലിനിയും ടിവികെയുടെ മിന്നുന്ന വിജയത്തിലുള്ള സന്തോഷം പങ്കുവെച്ചു.
ബന്ധപ്പെട്ട വാർത്തകൾ
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.