ഇടുക്കി: പശുക്കളെ മോഷ്ടിച്ച് കടത്തിവന്നിരുന്ന മോഷ്ടാവ് അറസ്റ്റിൽ. ഇടുക്കി തൊടുപുഴയിലാണ് സംഭവം. വണ്ണപ്പുറം സ്വദേശിയും പഞ്ചായത്ത് പ്രസിഡന്റായ മുസ്ലിം ലീഗ് അംഗത്തിന്റെ ഭർത്താവായ മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മോഷ്ടിച്ച രണ്ട് പശുക്കളെ പാലക്കാടുള്ള കാലിച്ചന്തയിൽ വിറ്റുവെന്ന് പ്രതി സമ്മതിച്ചു.
തൊടുപുഴയിൽ പശുമോഷണം സ്ഥിരസംഭവമാണ്. പലപ്പോഴും കർഷകർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. അതിനിടെയാണ് തൊടുപുഴയിൽ രണ്ട് പശുക്കളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കർഷകർ പരാതി നൽകിയത്. തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് നിയാസിലേക്ക് അന്വേഷണം എത്തിയത്.
മോഷ്ടിച്ച പശുക്കൾ ഗർഭിണിയായിരുന്നു. പശുക്കളെ വിറ്റ പണം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പശുക്കളെ പാലക്കാട് എത്തിക്കുന്നതിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടികൂടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.