Monday, 4 May 2026

മൈസൂരുവിൽ വൃത്തിഹീനമായി ഭക്ഷണം വിതരണം ചെയ്ത മെസുമായി ബന്ധമില്ല, പേര് ദുരുപയോഗം ചെയ്തു, നടപടിക്ക് ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ്

SHARE



കൊച്ചി: കർണാടകയിലെ മൈസൂരുവിൽ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്തതിന് അടച്ചുപൂട്ടിയ സ്ഥാപനവുമായി ബന്ധമില്ലെന്ന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ്. വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയാണ് 1993ൽ പ്രവർത്തിക്കുന്ന ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ് എന്ന് സിഇഒ മനോജ് വിശദമാക്കി. ഗ്ലോബൽ എജ്യുക്കേഷണൽ കൺസൾട്ടന്റ്സ് എന്ന പേരിന് സ്ഥാപനത്തിന് ട്രേഡ് മാർക്ക് ഉള്ളതാണെന്നും പേരിന്റെ ദുരുപയോഗത്തിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സിഇഒ വിശദമാക്കി.

വിവിധ കോളേജുകളിലെ ഹോസ്റ്റലുകളിൽ വൃത്തിഹീനമായി ഉണ്ടാക്കിയ പഴകിയ ഭക്ഷണം വിതരണം ചെയ്ത മെസിനെതിരെ ഇന്നലെയാണ് കർണാടക സർക്കാർ നടപടിയെടുത്തത്. മലയാളി വിദ്യാർത്ഥികളുടെ പരാതി ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. മെസ് പ്രവർത്തിപ്പിച്ചിരുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൽട്ടൻസിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കിയിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.