നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മാണി സി കാപ്പനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായി ജോസ് കെ മാണി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നു. ഒരു തരംഗം ഉണ്ടാവുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയെ കുറിച്ച് വിശദമായി പാർട്ടി പരിശോധിക്കും. പാർട്ടിക്കുള്ളിൽ കൃത്യമായി ചർച്ചകൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാനോ വിജയം നേടാനോ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ചീഫ് വിപ്പായിരുന്ന എൻ ജയരാജും പരാജയം അറിഞ്ഞു.
ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോൺഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും എൽഡിഎഫിനൊപ്പം പാർട്ടി നിലനിൽക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇനി കനത്ത പരാജയത്തിന് കാരണമായി എന്താകും വിലയിരുത്തുകയെന്നതും കണ്ടറിയേണ്ടതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.