Saturday, 23 May 2026

ബം​ഗാളിൽ പ്രധാനമന്ത്രി ഭക്ഷണം കഴിച്ച തട്ടുകടക്കാരന് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

SHARE


 
ന്യൂഡൽഹി: പശ്ചിമബം​ഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സേവിച്ച തട്ടുകടക്കാരന് വധഭീഷണി. ബം​ഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമാണ് വധഭീഷണി എത്തിയത്. ബംഗാളിലെ ഝാർഗ്രാമിൽ നിന്നാണ് ലഘുഭക്ഷണമായ ഝാൽമുരി പ്രധാനമന്ത്രി കഴിച്ചത്. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാർ​ഗ്രാം സ്വദേശിയായ കച്ചവടക്കാരന് പാകിസ്ഥാനിൽ നിന്നും ബം​ഗ്ലാദേശിൽ‌ നിന്നും വധഭീഷണി എത്തിയത്.

പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദേശ നമ്പറുകളിൽ നിന്ന് നിരന്തരം ഭീഷണി കോളുകളും അസഭ്യ സന്ദേശങ്ങളും വരുകയാണെന്ന് യുവാവ് പ്രതികരിച്ചു. പാകിസ്ഥാനിൽ നിന്നാണ് വീഡിയോ കോളുകളും ഫോൺ കോളുകളും വഴി ബോംബ് വെച്ച് കൊല്ലുമെന്ന് വരെ ഭീഷണി ഉയരുന്നത്. താൻ മറുപടി പറയാതെ കോളുകൾ കട്ട് ചെയ്യുകയാണ്.

'നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ' എന്ന് ചോദിച്ച് ബംഗ്ലാദേശിൽ നിന്ന് കോളുകളും വരുന്നതായി അദ്ദേഹം ആരോപിച്ചു. വീഡിയോ കോളുകൾക്കിടെ ചിലർ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായും യുവാവ് പറഞ്ഞു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.