ചെന്നൈ: സിനിമാ ലോകത്തെ സൂപ്പര്‍ താരം രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ എന്തുസംഭവിക്കും? മുന്‍പ് എംജിആര്‍ തമിഴകത്ത് കൊണ്ടുവന്ന രാഷ്ട്രീയ മാറ്റങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വിജയ് അത്തരം ഒരു ഉദ്യമത്തിന് തുനിഞ്ഞാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. തമിഴക വെട്രി കഴകം രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും വലിയ വിജയം ആരും പ്രതീക്ഷിച്ചില്ല. എക്‌സിറ്റ് പോളുകളില്‍ വിജയ് മുന്നേറുമെന്ന് പ്രവചിച്ചത് ഒന്നോ രണ്ടോ ഏജന്‍സികള്‍ മാത്രം.
എന്നാല്‍ പ്രവചനങ്ങളെ അസ്ഥാനത്താക്കി, ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സഖ്യ സാധ്യതകള്‍ തേടുകയാണ് ടിവികെ. ഭരണകക്ഷിയായ ഡിഎംകെയെ സംബന്ധിച്ചിടത്തോളം ഈ പരാജയം ഉള്‍ക്കൊള്ളുകയെന്നത് പ്രയാസമാണ്. എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ച വന്‍ വിജയം പ്രതീക്ഷിച്ചിരുന്ന എം കെ സ്റ്റാലിനും ഡിഎംകെക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി.
2024 ഫെബ്രുവരി രണ്ടിനാണ് വിജയ് ഔദ്യോഗികമായി ടിവികെ രൂപീകരിച്ചത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി സിനിമാ രംഗത്തുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവേശനമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലക്ഷ്യം എന്തു തന്നെയായാലും സ്ക്രീനിലെ താരം മണ്ണിലിറങ്ങിയപ്പോൾ ജനം ആവേശഭരിതരായി. യുവാക്കളും സ്ത്രീകളും പ്രായമായവരും കുട്ടികളും എന്നുവേണ്ട പ്രായഭേദമന്യേ ജനങ്ങൾ ആരാധനയോടെ വിജയ്‌യുടെ റാലികളിലേക്ക് ഒഴുകിയെത്തി. എംജിആറിന് ശേഷം തമിഴ്നാട് കണ്ട ഏറ്റവും വലിയ താരാരാധനയുടെ നേർചിത്രമായി വിജയ്‌യുടെ ഓരോ റാലികളും.
രാഷ്ട്രീയമായ ചീത്തപ്പേരുകള്‍ ഒന്നുമില്ലാത്ത, എന്നാല്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഊര്‍ജ്ജസ്വലതയുള്ള ഒരാളെയാണ് യുവാക്കള്‍ തേടിയത്. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് പകരം അഴിമതിയില്ലാത്ത ഭരണവും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് വിജയ് ഈ സാഹചര്യം മുതലെടുത്തു. ഒപ്പം അദ്ദേഹത്തിന്റെ സിനിമാ പശ്ചാത്തലവും സ്വാധീനവും ഗുണകരമായി. രാഷ്ട്രീയത്തിലെ പുതുമയും ദ്രാവിഡ രാഷ്ട്രീയത്തോടുള്ള മടുപ്പും തമിഴ്നാട്ടിലെ 20.7 ശതമാനം വരുന്ന യുവ വോട്ടര്‍മാരെ വിജയിലേക്ക് അടുപ്പിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.