Tuesday, 12 May 2026

തെരുവിൽ നിസ്കാരം അനുവദിക്കില്ല, കല്ലേറ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി; നീക്കവുമായി ബംഗാൾ സർക്കാർ

SHARE



കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സർക്കാർ. തെരുവുകളിൽ പ്രാർത്ഥനയ്ക്കും നിസ്‌കാരത്തിനും നിരോധനം ഏർപ്പെടുത്തുമെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജെപി എഐൽഎ അർജുൻ സിങ് ആവർത്തിച്ചു. സംസ്ഥാനത്ത് വീണ്ടും ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

സർക്കാർ അധികാരമേറ്റതിന് പിന്നാലെ ക്രമസമാധാനം, അനധികൃത പ്രവർത്തനങ്ങൾ, റോഡുകളിലെ മതപരമായ ഒത്തുചേരൽ എന്നിവയ്‌ക്കെതിരെ കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നതെന്ന് അർജുൻ സിങ് വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

"തെരുവുകളിൽ നിസ്‌കാരം പാടില്ല. അവർ പള്ളികളിൽ പ്രാർത്ഥിക്കട്ടേ, തെരുവുകളിൽ വേണ്ട. അത് അനുവദനീയമല്ല"- എന്നാണ് അർജുൻ സിങ്ങിന്റെ വാക്കുകൾ. കൊൽക്കത്തയിലെ പൊതു പ്രാർത്ഥനകളെ പരാമർശിച്ച് കൊണ്ട് അത്തരം ഒത്തുചേരലുകൾ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.