ഇറാന്റ ഭാഗത്ത് നിന്ന് യുഎഇക്കും ഒമാനുമെതിരായ ആക്രമണം വീണ്ടുമുണ്ടായ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യുഎഇയിലെ വിദ്യാലയങ്ങളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തി. ഇറാന്റെ നടപടി ധാര്‍മികയുടെ പാപ്പരത്തമാണെന്നും യുഎഇയെ തര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
12 ബാലിസ്റ്റിക് മിസൈലുകള്‍, മൂന്ന് ക്രൂയിസ് മിസൈല്‍, നാല് ഡ്രോണ്‍ എന്നിവയാണ് കഴിഞ്ഞ ദിവസം യുഎഇയെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തത്. എന്നാല്‍ ആക്രമത്തെ ശക്തമായി നേരിടാന്‍ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങള്‍ കഴിഞ്ഞു. ഒമാനിലെ ജനവാസ മേഖല ലക്ഷ്യമാക്കിയും ഇറാന്‍ ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായതോടെ അതീവ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. നിരീക്ഷണവും കൂടുതല്‍ ശക്തമാക്കി.
അതേസമയം സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യുഎഇയിലെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച വരെയാണ് നിലവില്‍ വിദൂര പഠനം പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അതിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഏഴ് ആഴ്ചത്തെ വിദൂര വിദ്യാഭ്യാസത്തിന് ശേഷം, കഴിഞ്ഞ മാസം 20-നാണ് കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക് രാജ്യം നടന്നത്.
അതിനിടെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് രംഗത്ത് എത്തി. സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുന്ന ഇറാന്റെ നടപടി ഒരു ഭരണകൂടത്തിന്റെ ധാര്‍മിക പാപ്പരത്തമാണെന്നും ഇത്തരം പ്രകോപനങ്ങളിലൂടെ യുഎഇയുടെ ഉറച്ച നിലപാടുകളെ മാറ്റാന്‍ കഴിയില്ലെന്നും ഗര്‍ഗാഷ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.