തൃശൂർ : ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധ നവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം.എൽ. എ. രാജൻ ജെ. പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 1442 രൂപയാണ് കേന്ദ്രസർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർദ്ധിപ്പിച്ചത്. ഒരു കുറ്റി പാചകവാതക ത്തിന് വിലവർദ്ധിപ്പിച്ച് 3102 രൂപ ഹോട്ടലുടമകളിൽനിന്ന് കേന്ദ്രസർക്കാർ വാങ്ങുന്നത് ജന ദ്രോഹമാണ്. പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ കുറക്കുമെന്ന ബി.ജെ.പി. യുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം പന്ത്രണ്ട് വർഷമായിട്ടും ഇതുവരെയും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതികൾ ഇളവു ചെയ്‌തും, വർദ്ധിപ്പിച്ച നിരക്കുകൾ പിൻവ ലിച്ചും കേന്ദ്രസർക്കാർ ജനങ്ങളോടും, ഹോട്ടൽ ഉടമകളോടും നീതി ചെയ്യണമെന്നും രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടലുകൾ അടച്ച് തൃശൂർ ഏജീസ് ഓഫീ സിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ സമരം ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുക യായിരുന്നു രാജൻ ജെ. പല്ലൻ.
ധർണ്ണ സമരത്തിൽ കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡൻറ് അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ, സംസ്ഥാന വൈസ് പ്രസി ഡൻറ് ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.ടി. ജോർജ്ജ്, വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ ജോയ് പ്ലാശ്ശേരി, ചേമ്പർ ഓഫ് കോമേഴ്‌സ് സെക്രട്ടറി സോളി തോമസ്, കാറ്ററിംഗ് ആസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബാലൻ കല്ല്യാണി, കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ, ജില്ലാ നേതാക്കളായ എൻ.കെ. അശോക്‌കുമാർ, എ.സി. ജോണി, ഒ. കെ.ആർ. മണികണ്ഠൻ, സംസ്ഥാന എക്‌സി. കമ്മിറ്റി അംഗങ്ങളായ സുന്ദരൻ നായർ, പ്രേംരാജ് ചൂണ്ടലാത്ത്, പി.എസ്. ബാബു രാജൻ, വനിതാ വിഭാഗം സംസ്ഥാന ട്രഷറർ റഹ്മത്ത് ബാബു, ശരണ്യ ജയവിനോജ്, വി.ജി. ശേഷാദ്രി തുടങ്ങിയവർ പ്രസംഗിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.