Saturday, 23 May 2026

വി ഡി സതീശനും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നു; രാഹുൽ ഗാന്ധി

SHARE



ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖർഖേ, കെസി വേണു​ഗോപാൽ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായിയാണ് കൂടിക്കാഴ്ച നടത്തിയത്. രാവിലെ 9 മണിക്കാണ് വിഡി സതീശൻ കെസി വേണു​ഗോപാലിനെ സന്ദർശിച്ചത്. പിന്നാലെ മല്ലികാർജുൻ ഖർ​​ഗയെയും സന്ദർശിച്ചു. അതിന് ശേഷമാണ് രാഹുൽ ​ഗാന്ധിയെയും സോണിയ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും കാണാനെത്തിയത്.

വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച ഹൃദ്യമാണെന്നും വി ഡി സതീശനും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കേരളത്തിൽ സാഹോദര്യത്തിലും,സാമൂഹിക പുരോഗതിയിലും, ജനകീയ രാഷ്രീയത്തിലും ഉന്നിയുള്ള ഭരണം നടത്താൻ പുതിയ സർക്കാരിനാവട്ടെയെന്നും രാഹുൽ ഗാന്ധി ആശംസിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.