Wednesday, 6 May 2026

'ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല' ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്ന് നടന്‍ വിനായകന്‍

SHARE



കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ. സംസ്ഥാനത്തേത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫേസ്ബുക്കില്‍ കുറിച്ചു.

'കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക', എന്നായിരുന്നു വിനായകന്റെ കുറിപ്പ്.

ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി ഒട്ടേറെ സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പുറത്തുപോവുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. പേരാവൂരിൽ കെ കെ ശൈലജയുടെ പരാജയത്തിൽ നിരാശയറിയിച്ച് റിമാ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.