Saturday, 9 May 2026

വായിൽ രക്തം പുരണ്ട തുണിയും നാവിൽ കടിയേറ്റ മുറിവും; ഹൈദരാബാദിൽ മുൻ ​IPS ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

SHARE


 
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കേഡറിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റായിയുടെ ഭാര്യ തനുജ രഞ്ജനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പ്രസാശൻ നഗറിലുള്ള വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

തനുജയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.  ഒരു വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിനിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം വീട്ടിലുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങളുമായി അവർ ഒളിവിൽ പോയതായും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് തനുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തനുജയെ ബോധരഹിതയായി നിലത്ത് കിടക്കുന്നതായി കണ്ടെത്തി. വായിൽ രക്തം പുരണ്ട തുണി തിരുകിക്കയറ്റിയ നിലയിലായിരുന്നു. കൈകാലുകൾ കെട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്ന് തനുജയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.