Saturday, 23 May 2026

ട്രംപിൻ്റെ മകൾ ഇവാങ്കയെ വധിക്കാൻ ഇറാൻ്റെ IRGCയുടെ പരിശീലനം നേടിയ ഭീകരൻ ലക്ഷ്യമിട്ടു: ന്യൂയോർക്ക് പോസ്റ്റ്

SHARE



ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) പരിശീലനം നേടിയ ഒരു ഭീകരൻ ലക്ഷ്യമിട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്. ട്രംപിൻ്റെ ആദ്യ ഭരണകാലയളവിലാണ് ഇവാങ്കയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ട്. മെയ് 15ന് തുർക്കിയിൽ അറസ്റ്റിലായതിന് പിന്നാലെ അമേരിക്കയിലേയ്ക്ക് നാടുകടത്തപ്പെട്ട മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദിയാണ് ഇവാങ്കയെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഇവാങ്കയുടെ ഫ്ലോറിഡയിലെ വീടിന്റെ ഒരു ബ്ലൂപ്രിന്റ് മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദി കൈവശം വച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആദ്യ ഭരണകാലയളവിൽ ട്രംപിൻ്റെ ഉപദേഷ്ടാവായി ഇവാങ്ക സേവനം അനുഷ്ഠിച്ചിരുന്നു.


ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ ഭാ​ഗമായ 'ഖുദ്‌സ് ഫോഴ്സിൻ്റെ' തലവനായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യാനാണ് ഇവാങ്കയെ വധിക്കാൻ മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദി പദ്ധതിയിട്ടതെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 'ട്രംപ് നമ്മുടെ വീട് കത്തിച്ചതുപോലെ ഇവാങ്കയുടെ വീടും കത്തിക്കാൻ നമുക്ക് ഇവാങ്കയെ കൊല്ലണം' എന്ന് ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം അൽസാദി ആളുകളോട് പറഞ്ഞിരുന്നതായാണ് വാഷിംഗ്ടണിലെ ഇറാഖി എംബസിയിലെ മുൻ ഡെപ്യൂട്ടി മിലിട്ടറി അറ്റാഷെ ആയ എന്റിഫാദ് ഖാൻബറിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ട്രംപിൻ്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമായിരുന്നു ഇറാഖ് സന്ദർശനത്തിനിടെ അമേരിക്ക സുലൈമാനിയെ വധിച്ചത്. ആറ് വർഷം മുമ്പ് ബാഗ്ദാദിൽ വെച്ച് നടത്തിയ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിലായിരുന്നു ആയത്തുല്ല ഖമനേയിയുടെ ഏറ്റവും വിശ്വസ്ത സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനികൊല്ലപ്പെടുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.