Monday, 29 June 2026

പി.എസ്.സി. മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; 58 മാർക്കിന്റെ ഉത്തരങ്ങൾ പരിശോധിക്കാതെ ഒഴിവാക്കി, ആസൂത്രണ ബോർഡ് നിയമനം വിവാദത്തിൽ

SHARE

 





തിരുവനന്തപുരം: കേരള പി.എസ്.സി. നടത്തിയ ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര പിഴവുണ്ടായതായി കണ്ടെത്തൽ. ചില ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ രേഖപ്പെടുത്തിയ ഉത്തരങ്ങൾ പരിശോധിക്കാതെ തന്നെ ഒഴിവാക്കിയതായാണ് പരാതി. ചിലർക്ക് പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ വരെ മൂല്യനിർണയം ചെയ്യാതിരുന്നതായി പുറത്തുവന്നതോടെ നിയമന നടപടികൾ തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.

ഉത്തരക്കടലാസിന്റെ പകർപ്പ് ഫീസടച്ച് വാങ്ങിയപ്പോഴാണ് ഉദ്യോഗാർഥികൾക്ക് ക്രമക്കേട് വ്യക്തമായത്. ആലപ്പുഴ മുഹമ്മ സ്വദേശിയായ ഒരു ഉദ്യോഗാർഥിയുടെ ഒന്നാം പേപ്പറിലെ ഒമ്പത് മുതൽ പതിനെട്ട് വരെ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ പൂർണമായും പരിശോധിച്ചിട്ടില്ലെന്ന് രേഖകളിൽ നിന്ന് വ്യക്തമായി. ഈ പത്ത് ചോദ്യങ്ങൾക്കായി ആകെ 58 മാർക്ക് ഉണ്ടായിരുന്നുവെന്നതിനാൽ, ബാക്കിയുള്ള ഉത്തരങ്ങൾക്കുള്ള മാർക്ക് മാത്രമാണ് ഇദ്ദേഹത്തിന് അനുവദിക്കപ്പെട്ടത്.

സംഭവത്തിൽ നീതി തേടി ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ മൂല്യനിർണയം നടത്തി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി നിലവാരത്തിലുള്ള ഉയർന്ന തസ്തികയിലേക്കാണ് 2022-ൽ വിജ്ഞാപനം പുറത്തിറക്കിയത്. 1,23,700 മുതൽ 1,66,800 രൂപ വരെയാണ് ശമ്പള സ്കെയിൽ. 2023 ജൂലൈയിൽ രണ്ട് വിവരണാത്മക പേപ്പറുകളടങ്ങിയ പരീക്ഷ നടന്നു.

തുടർന്ന് 2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും അഭിമുഖം പൂർത്തിയാക്കിയ ശേഷം മേയ് 31-ന് റാങ്ക് പട്ടിക പുറത്തുവിടുകയും ചെയ്തു. ഒരു ഒഴിവിലേക്കുള്ള നിയമന ശുപാർശ 2025 ജൂൺ 23-ന് ഒന്നാം റാങ്കുകാരന് നൽകിയിരുന്നു.

അതേസമയം, മൂല്യനിർണയത്തിൽ സംശയം പ്രകടിപ്പിച്ച ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്റെ പകർപ്പിനായി സമയബന്ധിതമായി അപേക്ഷ നൽകിയിരുന്നെങ്കിലും, പി.എസ്.സി. അത് നൽകാൻ ഏകദേശം ഒരു വർഷം വൈകിയതായും ആരോപണമുണ്ട്. ഇതുമൂലം നിയമന നടപടികളുടെ സുതാര്യതയും പി.എസ്.സി.യുടെ മൂല്യനിർണയ സംവിധാനവും സംബന്ധിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്. ഇപ്പോൾ ശരിയായ പുനർമൂല്യനിർണയം നടത്തി റാങ്ക് പട്ടിക തിരുത്തണമെന്ന ആവശ്യമാണ് ഉദ്യോഗാർഥികൾ ശക്തമായി ഉന്നയിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.