Thursday, 25 June 2026

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;

SHARE


രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗബാധ സംശയിക്കുന്നവരുടെ എണ്ണമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു.ദിനംപ്രതി പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിലധികമാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കൊപ്പം എലിപ്പനി, അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള ഗുരുതര രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.ഈ കണക്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേത് മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ പനി കണക്ക് എടുത്താല്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ധനവാണ് ഉണ്ടാവുക.

എച്ച് 1എന്‍ 1 ബാധിച്ച് ആറ് പേരാണ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മരിച്ചത്. ആശങ്കയായി ഡെങ്കിപ്പനി ബാധിതരുടെയും മലേറിയ ബാധിതരുടെയും എണ്ണവും വര്‍ധിക്കുകയാണ്.ഒരാഴ്ചക്കിടെ 601 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഒരാഴ്ച മാത്രം രോഗം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ജൂണ്‍ മാസം മാത്രം 1630 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഏഴ് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.