കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയlതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതി ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത്. എണ്ണവിലയുടെ പൂർണ്ണ നിയന്ത്രണ അധികാരം ഒരുകാലത്ത് കേന്ദ്രത്തിന്റെ കയ്യിലായിരുന്നു. ആ അധികാരം ഉപേക്ഷിച്ച് എണ്ണ കമ്പനിക്ക് അധികാരം നൽകിയത് മുൻ യുപിഎ സർക്കാരാണ്. ആ നയം ബിജെപി സർക്കാർ അതിശക്തമായി തുടരുന്നു. രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം എണ്ണ കമ്പനികൾ ഉണ്ടാക്കി. ട്രമ്പിന് ഇഷ്ടമല്ല എന്ന് വന്നപ്പോഴാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുന്നത് നിർത്തിവെച്ചത്.
രാജ്യത്തിൻറെ പരമാധികാരം അമേരിക്കക്ക് മുന്നിൽ കീഴടങ്ങി. രാസവളം കൃഷി ചരക്ക് ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും രൂക്ഷമായ വിലവർധന ഉണ്ടാകും.വൻതോതിൽ പണപ്പെരുപ്പം രൂക്ഷമാക്കും. കേന്ദ്രസർക്കാരിനെ വിമർശിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്യുന്നുവെന്നും പിണറായി വിമർശിച്ചു.
കേന്ദ്രം ഇന്ധന വില കൂട്ടുമ്പോൾ എല്ലാം അതിനെ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി അന്ന് ശ്രമിച്ചിരുന്നത്. വരുന്നത് സാധാരണ പ്രതിസന്ധി അല്ല, അതിരൂക്ഷമായ പ്രതിസന്ധി. വിലവർധനവ് കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും.ഈ ഭാരമെല്ലാം വന്ന് വീഴുന്നത് സാധാരണക്കാരുടെ തലയിൽ. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചില്ല. 2018 ൽ നികുതി കുറച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.