പത്തനംതിട്ട: ചിറ്റാർ ഉന്നതിയിൽ യുവാവിനെ അവശനിലയിൽ കണ്ടെത്തി പിന്നീട് മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവർ അനധികൃത നായാട്ട് സംഘത്തിലെ അംഗങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവരുടെ കൈവശത്തുനിന്ന് ഒരു നാടൻ തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരം ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, യുവാവിന്റെ മരണവുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
മരിച്ച സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ ബന്ധുക്കളായ മൂന്ന് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവാവിന്റെ മരണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമോ മറ്റ് കാരണങ്ങളോ ഉണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.
സംഭവത്തിൽ ആദ്യം മുതൽ കൊലപാതക സംശയം ഉന്നയിച്ചത് സന്ദീപിന്റെ പിതാവ് സദാനന്ദനാണ്. മകൻ കുഴിയിൽ അവശനിലയിൽ കിടക്കുന്നതായി പ്രദേശവാസികളാണ് വിവരം അറിയിച്ചതെന്നും സ്ഥലത്തെത്തിയപ്പോൾ വെള്ളം പോലും കൊടുക്കാൻ കഴിയാത്തവിധം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും മർദനമേറ്റതിന് സമാനമായ പാടുകൾ ഉണ്ടായിരുന്നുവെന്നും കമ്പിയോ വടിയോ ഉപയോഗിച്ച് ആക്രമിച്ചിരിക്കാമെന്ന സംശയമുണ്ടെന്നും പിതാവ് ആരോപിച്ചു. മകൻ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ നേരത്തെയും സന്ദീപിനെ മർദിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സംഭവസമയത്ത് സന്ദീപിന്റെ സമീപത്തുനിന്ന് ചിലർ ഓടിപ്പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നുവെന്നും ഇതും ദുരൂഹത വർധിപ്പിക്കുന്നതായി പിതാവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സന്ദീപിനെ ആളൊഴിഞ്ഞ ഒരു വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്നതായി കണ്ടിരുന്നുവെന്നും അതിനിടെ രണ്ട് പേർ വീടിന്റെ മുറ്റത്തുകൂടി നടന്നുപോകുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംശയം തോന്നിയതിനെ തുടർന്ന് ഉടൻ സന്ദീപിന്റെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് സ്ഥലത്തെത്തിയപ്പോൾ സമീപത്തെ കുഴിയിൽ അവശനിലയിൽ കിടക്കുന്ന നിലയിലാണ് സന്ദീപിനെ കണ്ടെത്തിയതെന്നും അയൽവാസി വ്യക്തമാക്കി.
സന്ദീപിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ തെളിവുകൾ, ഫോറൻസിക് പരിശോധനാ ഫലങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.