Monday, 1 June 2026

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകവെ അരിലോറി ഇടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

SHARE



കൊച്ചി: നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നാസ് റോഡ് കണ്ടത്തില്‍ അനീഷ(46)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ സംസ്ഥാന പാതയില്‍ വാഴക്കുളം ടൗണിന് സമീപമായിരുന്നു അപകടം.

വാഴക്കുളം അഞ്ചാം മൈല്‍ ജംഗ്ഷന് സമീപത്ത് തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറി അനീഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായി തൊടുപുഴയിലേക്ക് പോയതായിരുന്നു അനീഷ. ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം

ഇടിയുടെ ആഘാതത്തില്‍ അനീഷ റോഡിലേക്ക് തെറിച്ച് വീണു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.