Monday, 1 June 2026

മുല്ലപ്പെരിയാർ വീണ്ടും ചർച്ചയിൽ; അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി TVK എംഎൽഎ ജഗനാഥ് മിശ്ര

SHARE


 
കമ്പം: മുല്ലപ്പെരിയാർ ഡാമിലെ അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ടിവികെ. കമ്പം എംഎൽഎ ടിവികെയുടെ ജ​ഗനാഥ് മിശ്രയാണ് ഈ ആവശ്യം ഉയർത്തി രം​ഗത്ത് വന്നിരിക്കുന്നത്. അണകെട്ടിൽ ജല നിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണം എന്നാണ് ആവശ്യം. നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി ഡാമിലെത്തി അവിടെ നിന്ന് അറബിക്കടലിൽ പതിക്കുകയാണെന്നാണ് കമ്പം എംഎൽഎ ചൂണ്ടിക്കാണിക്കുന്നത്. മുല്ലപ്പെരിയാറിൻ്റെ നിലവിലെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതില്ലെന്നും ജ​ഗനാഥ് മിശ്ര വ്യക്തമാക്കി.

കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യരുതെന്നും കമ്പം എംഎൽഎ ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയ വിഷമായി ഉപയോ​ഗിക്കരുതെന്നും കേരളത്തിലെ ജനങ്ങൾ സഹോദരന്മാരാണെന്നും ജ​ഗനാഥ് മിശ്ര കൂട്ടിച്ചേർത്തു. പഴയത് പോലെയല്ല കാര്യങ്ങൾ എന്നും കേരളത്തിലെ കോൺ​ഗ്രസ് സർക്കാരും തമിഴ്നാട്ടിലെ വിജയ് സർക്കാരും തമ്മിൽ നല്ല ബന്ധമാണെന്നും രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ​ഗുണകരമായ കാര്യങ്ങൾ നിശ്ചയമായും നടക്കുമെന്നും കമ്പം എംഎൽഎ വ്യക്തമാക്കി.

തേനി ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും മുല്ലപ്പെരിയാർ വിഷയം ടിവികെ തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. തേനി ജില്ലയിലെ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മുല്ലപ്പെരിയാറിലെ വെള്ളമാണ്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.