ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി. പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും. വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ലഭിക്കും.
ജൂലായ് 31: ശമ്പള വരുമാനക്കാർക്കും മറ്റ് വ്യക്തിഗത നികുതിദായകർക്കും പിഴ കൂടാതെ ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 31: 2026-27 അസസ്മെന്റ് വർഷത്തേക്കുള്ള ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. അസസ്മെന്റ് നടപടികൾ നേരത്തെ പൂർത്തിയായാൽ, ആ തീയതിവരെ മാത്രമേ റിട്ടേൺ സമർപ്പിക്കാൻ സാധിക്കൂ. 60 ദിവസം: ഐടിആർ സമർപ്പിച്ചശേഷം ഇ-വെരിഫൈ ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള സമയം.
വൈകിയാലുള്ള പിഴ ആദായ നികുതി നിയമം 2025ലെ വകുപ്പ് 428 പ്രകാരം (പഴയ നിയമത്തിലെ സെക്ഷൻ 234എഫിന് സമാനം) റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ താഴെ പറയുന്ന നിരക്കിൽ പിഴ നൽകേണ്ടി വരും:
നികുതി പരിധിക്ക് താഴെയാണ് വരുമാനമെങ്കിൽ പിഴ നൽകേണ്ടതില്ല. അടയ്ക്കാൻ ബാക്കിയുള്ള നികുതിയുണ്ടെങ്കിൽ അതിന് പലിശ നൽകേണ്ടിവരുമെന്നകാര്യം ശ്രദ്ധിക്കുക. വൈകിയാലുള്ള പ്രത്യാഘാതങ്ങൾ പിഴ നൽകേണ്ടിവരുമെന്നത് മാത്രമല്ല, റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. നികുതി റീഫണ്ട് ലഭിക്കാൻ വൈകും. ബിസിനസ് അല്ലെങ്കിൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള നഷ്ടം അടുത്ത വർഷങ്ങളിലേക്ക് കണക്കാക്കാൻ (Carry forward) അനുവദിക്കില്ല. അടയ്ക്കാൻ ബാക്കിയുള്ള നികുതി തുകയ്ക്കുമേൽ അധിക പലിശ ഈടാക്കും.
ഇ-വെരിഫിക്കേഷൻ ഐടിആർ ഫയൽ ചെയ്യുന്നതിനോടൊപ്പം ഇ-വെരിഫിക്കേഷൻ മറക്കരുത്. റിട്ടേൺ സമർപ്പിക്കുന്നതിനോടൊപ്പമോ സമർപ്പിച്ച് 60 ദിവസത്തിനുള്ളിലോ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കണം. ആധാർ ഒടിപി, നെറ്റ് ബാങ്കിംഗ്, ഡിജിറ്റൽ സിഗ്‌നേച്ചർ എന്നിവയിലൂടെ ഇ-വെരിഫിക്കേഷൻ നടത്താം. നിശ്ചിത സമയത്തിനുള്ളിൽ ഇ-വെരിഫിക്കേഷൻ നടത്തിയില്ലെങ്കിൽ സമർപ്പിച്ച റിട്ടേൺ അസാധുവായി കണക്കാക്കും. പിഴ ഒഴിവാക്കുന്നതിനും റീഫണ്ട് വേഗത്തിൽ ലഭിക്കുന്നതിനും ജൂലായ് 31-ന് മുൻപ് റിട്ടേൺ നൽകുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.