തീവയ്പ്പിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട തട്ടി നവാസ് മൻസ്സിലിൽ നവാസും(35) തീയിട്ട നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷും (32) നേരത്തെ മരിച്ചിരുന്നു. കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു
വെമ്പായം ബാറിലെ തീവെയ്പ്പ് സംഭവത്തിൽ പൊള്ളാലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേക്കട സ്വദേശി നൗഫൽ ആണ് മരിച്ചത്. അൻപത് ശതമാനത്തിന് മേളിൽ പൊള്ളാലേറ്റ നൗഫൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിയുകയാണ് മരണം സംഭവിച്ചത്. ഇൻഫെക്ഷൻ ആയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. തീവയ്പ്പിനെ തുടർന്ന് ബാറിൽ നിന്നും ഇറങ്ങി ബൈക്കിൽ പോയ നൗഫൽ പിരപ്പൻകോട് ക്ഷേത്രക്കുളത്തിലേക്ക് ചാടുകയയായിരുന്നു. ഇതാണ് ഇൻഫെക്ഷൻ ഉണ്ടാവാൻ കാരണമെന്നാണ് വിവരം. നൗഫലിന്റെ കൈയിലെ ഞരമ്പുകൾ കത്തിയ നിലയിലായിരുന്നു.
നവാസ്, നൗഫൽ, അരുൺ, രതീഷ് എന്നിവർ ഉൾപ്പെടുന്ന സംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ ഇവരുടെ പരിചയക്കാരനായ അനീഷ് ഇവർക്കൊപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.