ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് ചുമതലപ്പെടുത്തിയ ഡാറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഏകദേശം 8.58 ലക്ഷം ഫയലുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ 19,000 ഫയലുകൾ അതീവ രഹസ്യവും നിർണായകവുമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും പറയുന്നു. 2016 മുതൽ 2025 വരെയുള്ള രേഖകളിൽ ആണവനിലയത്തിന്റെ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, യോഗങ്ങളുടെയും പരിശോധനകളുടെയും രേഖകൾ, ഉപകരണങ്ങളുടെ വിലയിരുത്തലുകൾ, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക









0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.