Wednesday, 1 July 2026

കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ; എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല;

SHARE



 
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. 

പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്. സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്.

 ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.