Sunday, 12 July 2026

വാമനപുരത്ത് തുടർച്ചയായി കൂട്ടിയിടി; രണ്ട് കെഎസ്ആർടിസി ബസുകളും കാറും അപകടത്തിൽ, അഞ്ച് പേർക്ക് പരിക്ക്

SHARE

 





തിരുവനന്തപുരം: വാമനപുരം എം.സി. റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും തമ്മിൽ തുടർച്ചയായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിരുന്നു. ഇതിനിടെ പിന്നാലെ അതേ ദിശയിൽ എത്തിയ മറ്റൊരു കെഎസ്ആർടിസി ബസ് മുൻവശത്തെ ബസിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാമത്തെ ബസിലും ഇടിച്ചതോടെയാണ് അപകടം കൂടുതൽ ഗുരുതരമായത്.

അപകടത്തിൽ കാറിലെയും ബസുകളിലെയും അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

മുൻപിലെ ബസ് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ബ്രേക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് രണ്ടാമത്തെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറുടെ വിശദീകരണം.

സംഭവത്തെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.