Wednesday, 2 July 2025

ശിവഗംഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍

ശിവഗംഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍

ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണ അന്വേഷണം സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൈമാറ്റം. ഇതുകൂടാതെ സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കും. അതിക്രൂര പീഡനമാണ് അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടതെന്ന് കോടതി വിമര്‍ശിച്ചു. പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം കടുപ്പിച്ചത്. മര്‍ദനത്തില്‍ മരിച്ച അജിതിന്റെ വീട്ടുകാരുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചു.

തമിഴ്‌നാട്ടിലെ ശിവഗംഗയിലായിരുന്നു കേസിനാസ്പദമായ സംഭവം. മദപുരം കാളിയമ്മൻ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാർ എന്ന 27-കാരനെയാണ് തിരുപുവനം പൊലീസ് മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുളള ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകൾ ബുക്കുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന 6 കാര്യങ്ങൾ..

ഹോട്ടലുകൾ ബുക്കുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന 6 കാര്യങ്ങൾ..

നിങ്ങൾ മാസങ്ങൾക്ക് മുൻപ് യാത്രകൾ ആസൂത്രണം ചെയ്യുന്ന ആളാണെങ്കിലും അല്ലെങ്കിൽ കുറച്ച് വസ്ത്രങ്ങൾ ബാഗിലിട്ട് പെട്ടെന്ന് ഇറങ്ങി പുറപ്പെടുന്ന ആളാണെങ്കിലും ഒരു കാര്യം നിങ്ങളുടെ യാത്രയുടെ മൊത്തത്തിലുള്ള അനുഭവത്തെ മാറ്റിയേക്കാം. നിങ്ങളുടെ ഹോട്ടൽ. യാത്രാ പദ്ധതി വളരെ മികച്ചതായിരിക്കാമെങ്കിലും താമസിക്കുന്ന ഹോട്ടൽ മോശമായാൽ അത് എല്ലാ കാര്യങ്ങളേയും ബാധിക്കും.

ഏറ്റവും തിരക്കുള്ള യാത്രാ സീസണുകളിൽ ഹോട്ടൽ മുറികൾ വളരെ വേഗത്തിൽ അപ്രത്യക്ഷമാകും. അതുകൊണ്ടാണ് മിക്ക ആളുകളും വളരെ മുൻകൂട്ടി ഓൺലൈനായി മുറികൾ ബുക്ക് ചെയ്യുന്നത്. എന്നാൽ അപ്പോഴും കാര്യങ്ങൾ പിഴയ്ക്കാം. ചിത്രങ്ങളിൽ കാണുന്നതുപോലെയല്ലാത്ത മുറികൾ, അപ്രതീക്ഷിത നിരക്കുകൾ, സൗകര്യമില്ലാത്ത സ്ഥലങ്ങൾ എന്നിവയെല്ലാം കടന്നുവരാം. അതിനാൽ, നിങ്ങളുടെ യാത്രയെ ഒരു 'ദുരന്തത്തിൽ'നിന്ന് രക്ഷിക്കാൻ സഹായിക്കുന്ന ആറ് ഹോട്ടൽ ബുക്കിങ്ങ് ടിപ്പുകൾ ഇതാ.

1. ശരിയായ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് തിരഞ്ഞെടുക്കുക

ഹോട്ടൽ ബുക്കിങ്ങ് സൈറ്റുകൾ ധാരാളമുണ്ട്. എന്നാൽ എല്ലാം വിശ്വസനീയമല്ല. വ്യക്തമായ നിബന്ധനകൾ, പരിശോധിച്ചുറപ്പിച്ച ​റിവ്യൂകൾ എന്നിവ കാണിക്കുന്ന പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക. വിശ്വസിക്കാൻ കഴിയാത്ത ഓഫറുകൾ നൽകുന്ന മോശം തേർഡ് പാർട്ടി ആപ്പ് നിങ്ങൾക്ക് തലവേദനയായേക്കാം. ബുക്ക് ചെയ്യുന്നതിന് മുൻപ് എപ്പോഴും യൂസർ റേറ്റിങ്ങുകൾ, പേയ്‌മെൻ്റ് സെക്യൂരിറ്റി, ക്യാൻസലേഷൻ പോളിസികൾ എന്നിവ പരിശോധിക്കുക.

2. ഹോട്ടലിലേക്ക് നേരിട്ട് വിളിക്കുക

പലപ്പോഴും, ചിത്രങ്ങളിൽ കാണിക്കുന്ന ഹോട്ടൽ മുറിയോ മറ്റ് സൗകര്യങ്ങളോ അതുതന്നെയായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. അതിനാൽ, ബുക്കിങ് സൈറ്റിൽ നൽകിയിരിക്കുന്ന നമ്പർ ഉപയോഗിച്ച് ഹോട്ടലിലേക്ക് ഫോൺ കോൾ ചെയ്യുക. നിങ്ങളുടെ ബുക്കിങ് ലഭിച്ചിട്ടുണ്ടോ എന്ന് അവരോട് ചോദിക്കുക. മുറിയുടെ വിശദാംശങ്ങൾ പരിശോധിച്ച് സൗകര്യങ്ങൾ സ്ഥിരീകരിക്കുക. ഇതിന് അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ. എന്നാൽ ചെക്ക്-ഇൻ സമയത്ത് ഉണ്ടാകാൻ സാധ്യതയുള്ള വലിയ പ്രശ്നങ്ങളിൽനിന്ന് ഈ ഫോൺ കോൾ നിങ്ങളെ രക്ഷിക്കും.

3. സ്ഥലം

റെസ്റ്റോറന്റുകൾ, ഇവന്റുകൾ, നിശ്ചിത പ്രദേശത്തെ പ്രധാന ആകർഷകങ്ങൾ എന്നിവയുള്ള സ്ഥലങ്ങൾക്ക് സമീപമുള്ള ഒരു ഹോട്ടൽ തിരഞ്ഞെടുക്കുക. മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ അല്ലെങ്കിൽ ടാക്സി സ്റ്റാൻഡുകൾ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ സമീപമാണെങ്കിൽ അത് ഒരു ബോണസാണ്. ഇത് സമയവും പണവും ലാഭിക്കുന്നു. ഈ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു ഹോട്ടലിന്റെ വാടക കുറഞ്ഞതായിരിക്കാം. എന്നാൽ യാത്രയ്ക്കുള്ള ചെലവും മറ്റു ബുദ്ധിമുട്ടുകളും നിങ്ങളെ ബാധിച്ചേക്കാം.

4. താരതമ്യം ചെയ്യുന്നത് തുടരുക

തികച്ചും അനുയോജ്യമായ ഒരു ഹോട്ടൽ കണ്ടെത്തിയോ? ഇത് കൊള്ളാമെന്ന് തോന്നിയെങ്കിൽ ഒരു നിമിഷം കാത്തിരിക്കൂ. സമാന വാടകയുള്ള, കുറഞ്ഞത് രണ്ട് ഹോട്ടലുകളുമായി അതിനെ താരതമ്യം ചെയ്യുക. സൗകര്യങ്ങൾ, സ്ഥലം, മുറിയുടെ വലുപ്പം, റിവ്യൂകൾ എന്നിവ നോക്കുക. നിങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ചുള്ള ഹോട്ടൽ കണ്ടെത്താൻ ഇരു ഹോട്ടലുകളുടെ സ്ഥലവും സൗകര്യങ്ങളും താരതമ്യം ചെയ്യുക.

5. സൗകര്യങ്ങൾ വീണ്ടും വീണ്ടും പരിശോധിക്കുക

എന്തിനാണ് നിങ്ങൾ പണം നൽകുന്നത്? നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത ഒരു നീന്തൽക്കുളത്തിനോ? അധിക പണം നൽകേണ്ട ഒരു പ്രഭാതഭക്ഷണത്തിനോ? കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ്, എയർപോർട്ട് ട്രാൻസ്ഫറുകൾ, വൈഫൈ, സ്പാ പ്രവേശനം എന്നിങ്ങനെ ചില ഹോട്ടലുകൾ ധാരാളം കാര്യങ്ങൾ സൗജന്യമായി നൽകുന്നു. മറ്റുള്ളവ എല്ലാത്തിനും പ്രത്യേകം പണം ഈടാക്കുന്നു. ഈ കാര്യങ്ങളെല്ലാം മുൻകൂട്ടി അറിയുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ യാത്രയ്ക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നു. സത്യം പറഞ്ഞാൽ, നിങ്ങളുടെ ബഡ്ജറ്റിനും.

6. ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയം ശ്രദ്ധിക്കുക

ചെറിയ കാര്യങ്ങളിലാണ് എപ്പോഴും പ്രശ്നം ഉണ്ടാകാറ്. ഹോട്ടലിന്റെ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങളെക്കുറിച്ചുള്ള നയം പരിശോധിക്കുക. നേരത്തെ ചെക്ക്-ഇൻ ചെയ്യുന്നതിനോ അല്ലെങ്കിൽ ഒരു മണിക്കൂർ വൈകി ഇറങ്ങുന്നതിനോ അവർ നിങ്ങളിൽനിന്ന് പണം ഈടാക്കുമോ എന്ന് നോക്കുക. പലപ്പോഴും, ഈ കാര്യങ്ങളെല്ലാം ഹോട്ടൽ വെബ്സൈറ്റിൽ ഉണ്ടായിരിക്കില്ല.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി ..

കൊല്ലത്ത് 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി ..

കൊല്ലം: കൊല്ലം കടയ്ക്കലിൽ 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. കോഴിയിറച്ചി കൊല്ലത്തെ വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഉൾപ്പെടെ വിൽപ്പനയ്ക്ക് എത്തിച്ചതാണ്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് കോഴിയിറച്ചി കുഴിച്ചു മൂടി.

വാഹന പരിശോധനയ്ക്കിടെയാണ് ഓട്ടോയിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരിക്കുന്ന ഇറച്ചി പൊലീസ് കണ്ടെത്തിയത്. തുടർന്ന് ആരോ​ഗ്യ വിഭാ​ഗത്തെ അറിയിക്കുകയായിരുന്നു. ആരോ​ഗ്യ വിഭാ​ഗം ഉ​ഗ്യാ​ഗസ്ഥരെത്തി പരിശോധന നടത്തിയതോടെയാണ് ദിവസങ്ങളോളം പഴകിയ ഇറച്ചിയാണ് വിൽപ്പനയ്ക്ക് എത്തിച്ചതെന്ന് മനസിലാകുന്നത്. കോഴിയിറച്ചി നേമത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് വിവരം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി; പ്രതിയെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി; പ്രതിയെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ഓമനപ്പുഴ സ്വദേശി എയ്ഞ്ചല്‍ ജാസ്മിന്‍(28)ആണ് മരിച്ചത്. തോര്‍ത്ത് ഉപയോഗിച്ചത് കഴുത്ത് മുറുകി കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊലപ്പെടുത്തിയ പിതാവ് ജോസിനെ കസ്റ്റഡിയിലെടുത്തു.
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

20 വർഷത്തെ കാത്തിരിപ്പ്; ബിഗ് ടിക്കറ്റ് വിജയിച്ചപ്പോൾ ഫോൺ തട്ടിപ്പെന്ന് കരുതി മലയാളി ഞെട്ടി!

20 വർഷത്തെ കാത്തിരിപ്പ്; ബിഗ് ടിക്കറ്റ് വിജയിച്ചപ്പോൾ ഫോൺ തട്ടിപ്പെന്ന് കരുതി മലയാളി ഞെട്ടി!

20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ടിക്കറ്റ് സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. അബുദാബി ബി​ഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിലാണ് മലയാളിയായ എബിസൺ ജേക്കബിനെ ഭാഗ്യം തുണച്ചത്.150,000 ദിർഹമാണ് ഇദ്ദേഹത്തിന് ലഭിക്കുക. 35 ലക്ഷം ഇന്ത്യൻ രൂപയാണ് ഇതുണ്ടാകുക.

അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്.
 
204700 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. തന്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരുമായ 11 പേരോടൊപ്പമാണ് ഇത്തവണ എബിസൺ ടിക്കറ്റെടുത്തത്. 'ബി​ഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുകൊണ്ട് കോൾ വന്നിരുന്നു. അവതാരകനായ റിച്ചാർഡ് ആണ് വിളിച്ചത്. ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. സത്യം അറിഞ്ഞപ്പോൾ കരഞ്ഞുപോയി,' എബിസൺ പറഞ്ഞു.

സമ്മാനത്തുക 12 പേരും ചേർന്ന് തുല്യമായി വീതിക്കുമെന്നും തന്റെ വിഹിതം ആലോചിച്ച് ചെലവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയാണ് അബുദാബി ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസിനുള്ള നറുക്കെടുപ്പ് നടക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി', ഓണത്തിന് ജനങ്ങളെ കൈവിടില്ല, 5676 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചു

കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി', ഓണത്തിന് ജനങ്ങളെ കൈവിടില്ല, 5676 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചു

ന്യൂഡല്‍ഹി: ഓണക്കാലത്ത് കേരളം ആവശ്യപ്പെട്ട പ്രത്യേക അരി വിഹിതം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.   ഇക്കാര്യം സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഹിതം നല്‍കാനാകില്ലെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും ഓണത്തിന് കേരളത്തിലെ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി പറഞ്ഞു ഓണം വിപണിയില്‍ അരി വില പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഡ് ഒന്നിന് 5 കിലോ അരി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിര്‍ത്തിവെച്ച ഗോതമ്ബും നല്‍കില്ല. മണ്ണെണ്ണ വിഹിതം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാര്‍ പിന്മാറിയതിനാല്‍ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവില്‍ പ്രശ്‌നം കേരള സര്‍ക്കാര്‍ പരിഹരിച്ചു. വിട്ടു കിട്ടാനുള്ള മണ്ണെണ്ണ ഉടന്‍ വിട്ടു നല്‍കുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ ആയിരുന്നു. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായും മന്ത്രി വിശദീകരിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

16 കാരൻ സുഹൃത്തായ പെൺകുട്ടിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു

16 കാരൻ സുഹൃത്തായ പെൺകുട്ടിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു

15കാരിയെ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്ന കേസിൽ 16 വയസുകാരൻ അറസ്റ്റിലായി. കുട്ടിയെ തള്ളിയിട്ട ശേഷം അത്മഹത്യയാക്കി ചിത്രീകരിക്കാനും പ്രതി ശ്രമിച്ചു. എന്നാൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകായയിരുന്നു.

മുംബൈയിലെ ഒരു ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരുന്നു മരിച്ച 16കാരി. മുളുന്ദിൽ അമ്മയോടൊപ്പം താമിസിച്ചിരുന്ന കുട്ടി ജൂൺ 24ന് തന്റെ സുഹൃത്തായ ആൺകുട്ടിയുടെ ഫ്ലാറ്റിലെത്തി. തനിക്ക് പഠന കാര്യങ്ങളിലുള്ള സമ്മർദത്തെക്കുറിച്ചാണ് പെൺകുട്ടി സംസാരിച്ചത്. പിന്നീട് കെട്ടിടത്തിന്റെ ഡി-വിങിലെ ടെറസിലുള്ള വലിയ വാട്ടർ ടാങ്കിന് മുകളിലേക്ക് കുട്ടിയെ പ്രതി വിളിച്ചുകൊണ്ടുപോയി. അവിടെ നിന്ന് സംസാരിക്കുന്നതിനിടെ ഡേറ്റ് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 അമ്മയുടെ മുന്നില്‍വച്ച് സ്കൂള്‍ ബസിടിച്ചു; ആറു വയസുകാരന് ദാരുണാന്ത്യം..

അമ്മയുടെ മുന്നില്‍വച്ച് സ്കൂള്‍ ബസിടിച്ചു; ആറു വയസുകാരന് ദാരുണാന്ത്യം..

അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം.

ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിനുശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അമ്മയുടെ കൈ വിട്ട് ഓടുകയും, ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൈറോയ്ഡ് ചികിത്സയ്ക്ക് പോയ രോഗിയോട് ഉപകരണം വാങ്ങിപ്പിച്ചതായി പരാതി

തൈറോയ്ഡ് ചികിത്സയ്ക്ക് പോയ രോഗിയോട് ഉപകരണം വാങ്ങിപ്പിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ തന്നെ സര്‍ജറിക്കുളള ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുവെന്ന് പരാതി. തൈറോയ്ഡുമായി ബന്ധപ്പെട്ട സര്‍ജറിക്കു പോയ യുവതിയെക്കൊണ്ട് ഉപകരണങ്ങള്‍ വാങ്ങിപ്പിച്ചുവെന്നാണ് പരാതി. സ്‌കിന്‍ സ്റ്റേപ്ലര്‍ ഉള്‍പ്പെടെ ഏഴോളം ഉപകരണങ്ങള്‍ വാങ്ങാന്‍ രോഗിയോട് പറയുകയായിരുന്നു. ഏതെങ്കിലും ഉപകരണങ്ങള്‍ കിട്ടിയില്ലെങ്കില്‍ സര്‍ജറി നടക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും യുവതി ആരോപിക്കുന്നു.

ആശുപത്രിയില്‍ മതിയായ ഉപകരണങ്ങളില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുന്നുവെന്ന ആരോപണവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. മെയ് 29-ാം തിയതിയാണ് യുവതി തൈറോയ്ഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോകുന്നത്. സര്‍ജറി ആവശ്യമാണെന്ന് കാണിച്ച് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ സര്‍ജറി ഡേറ്റടക്കം തീരുമാനിച്ചതിനു ശേഷമാണ് ഉപകരണങ്ങള്‍ വാങ്ങണമെന്ന് രോഗിയോട് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു ഉപകരണം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ജറി നിശ്ചയിച്ച ദിവസം നടത്താന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചുവെന്നും യുവതി ആരോപിക്കുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോട്ടോ ജി96 5ജി ജൂലൈ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും..

മോട്ടോ ജി96 5ജി ജൂലൈ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും..

മോട്ടോ ജി96 5ജി (moto g96 5G) സ്‌മാര്‍ട്ട്‌ഫോണിന്‍റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ജൂലൈ 9ന് ഉച്ചയ്ക്ക് 12 മണിക്ക് മോട്ടോ ജി96 5ജി ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി ഒരു എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. ലോഞ്ച് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം ഈ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്‍റെ നിരവധി പ്രധാന സവിശേഷതകളും ലഭ്യമായ കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ആഷ്‌ലീ ബ്ലൂ, ഡ്രെസ്ഡൻ ബ്ലൂ, കാറ്റ്‌ലിയ ഓർക്കിഡ്, ഗ്രീനർ പാസ്റ്റേഴ്‌സ് എന്നീ കളർ ഓപ്ഷനുകളിൽ ഹാൻഡ്‌സെറ്റ് എത്തുമെന്ന് പോസ്റ്റിൽ പറയുന്നു. മോട്ടോ ജി96 5ജി ഫ്ലിപ്‍കാർട്ട് വഴി രാജ്യത്ത് വാങ്ങാൻ ലഭ്യമാകും.

ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റാണ് മോട്ടോ ജി96 5ജിക്ക് കരുത്തുപകരുക. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1,600 നിറ്റ്സ് ബ്രൈറ്റ്‌നെസ് ലെവൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയുള്ള 6.67 ഇഞ്ച് 10-ബിറ്റ് 3ഡി കർവ്ഡ് pOLED ഡിസ്‌പ്ലേയോടെയാണ് മോട്ടോ മോട്ടോ ജി96 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. സ്‌ക്രീൻ വാട്ടർ ടച്ച് സാങ്കേതികവിദ്യയും എസ്‌ജിഎസ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും വാഗ്ദാനം ചെയ്യുന്നതായിരിക്കും. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിലാവും മോട്ടോ ജി96 5ജി പ്രവര്‍ത്തിക്കുക. 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഫോണ്‍ പിന്തുണച്ചേക്കാം എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.