Thursday, 15 January 2026

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർക്ക് നോട്ടീസ്. തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിപിഐഎം പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്റെ ഹർജിയിലാണ് നടപടി.

ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ ചെയ്തവരെ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.

അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ എന്നിവരുടെയെല്ലാം പേരിലാണ് 20 പേരും സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം പരാതി നൽകിയിരുന്നു. സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടി ആയിരുന്നു പരാതി. വിഷയത്തിൽ ജില്ലാ കളക്ടർക്കും സിപിഐഎം പരാതി നല്‍കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഠിന ശൈത്യ തരംഗം; ദില്ലിയിൽ പുകമഞ്ഞ് രൂക്ഷം, നിരവധി വിമാന സർവീസുകൾ വൈകി

ദില്ലി:ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനം. ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ താപനില ശരാശരിയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് താഴെ വരെയാണ് രേഖപ്പെടുത്തുന്നത്. ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെൽഷ്യസ് ആണ്. ശൈത്യ തരംഗം രൂക്ഷമായാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത് സർക്കാർ പരിഗണിക്കും. താപനില കുറഞ്ഞതോടെ ദില്ലിയിൽ പുകമഞ്ഞു രൂക്ഷമായി. ദില്ലി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി. വായുമലിനീകരണം കൂടിയതാണ് ദില്ലിയിൽ പൂകമഞ്ഞ് രൂക്ഷമാകാൻ കാരണമായത്. ദില്ലിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ജയിലിലുള്ളത് പാവങ്ങൾ; എതിർക്കുന്നത് തെറ്റായ നിലപാട്': തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം: തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിയെ എതിർക്കുന്ന നിലപാട് ശരിയല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. കാലോചിതമായ പരിഷ്കാരമെന്ന് സർക്കാർ നടപടിയെ അനുകൂലിച്ച ജയരാജൻ, ജയിലിലുള്ളത് പാവങ്ങളല്ലേ, പല കാരണങ്ങൾ കൊണ്ട് കുറ്റവാളികളായവരാണെന്നും അവർക്ക് ജയിലിൽ അത്യാവശ്യ സാധനം വാങ്ങാൻ കൂലി ഉപകരിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഇ പി കൂട്ടിച്ചേർത്തു.

2018നു ശേഷം ഇതാദ്യമായാണ് കേരളത്തിൽ തടവുകാരുടെ വേതനം വർധിപ്പിക്കുന്നത്. സ്കിൽഡ്, സെമി സ്കിൽഡ്, അൺസ്കിൽഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി പത്തിരട്ടി വരെ വേതന വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്കിൽഡ് ജോലികൾക്ക് 152 രൂപയിൽ നിന്ന് 620 രൂപയായും സെമി സ്കിൽഡ് ജോലികൾക്ക് 127 ൽ നിന്ന് 560 രൂപയായും അൺ സ്കിൽഡ് ജോലികൾക്ക് 63ൽ നിന്ന് 530 രൂപയായുമാണ് വർധിപ്പിച്ചത്. നാലു സെൻട്രൽ ജയിലുകളിലെ തടവു പുള്ളികൾക്കാണ് വേതനം നൽകി വരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തടവുകാർക്ക് വേതനം കുറവാണെന്ന കണ്ടെത്തലാണ് വർധവിന് കാരണമായി പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലാലേട്ടനുമായി ക്ലാഷിനൊരുങ്ങി ഹാഷിർ ആൻഡ് ടീം; 'വാഴ 2' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വാഴയുടെ അടുത്ത ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ഏപ്രിൽ 2 ന് ലോകമെമ്പാടും വാഴ 2 പുറത്തിറങ്ങും. മോഹൻലാൽ ചിത്രമായ ദൃശ്യം 3 പുറത്തിറങ്ങുന്ന അതേ ദിവസം തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങുന്നത്. ഒരു വമ്പൻ ക്ലാഷ് തന്നെ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്.

വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശമ്പളം വര്‍ധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനം അടിച്ച് തകര്‍ത്തു; സംഭവം നിലമ്പൂരില്‍

മലപ്പുറം: ശമ്പളം വര്‍ധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനം അടിച്ച് തകര്‍ത്ത് യുവാക്കള്‍. മലപ്പുറം നിലമ്പൂരിലാണ് സംഭവം നടന്നത്. നിലമ്പൂര്‍ കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്മല്‍, ചന്തക്കുന്ന് സ്വദേശി റയാന്‍ സലാം എന്നിവരാണ് അക്രമം കാട്ടിയത്.

നിലമ്പൂര്‍ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്‌സ് സ്ഥാപനത്തിന് നേരെയായിരുന്നു അതിക്രമം. ജീവനക്കാരെയും സംഘം മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. യുവാക്കള്‍ സ്ഥാപനത്തിലെ സാധനങ്ങള്‍ നശിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. കടയിലെ ഉപകരണങ്ങള്‍ യുവാക്കള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ ശേഷമാണ് യുവാക്കള്‍ മടങ്ങുന്നത്. വീഡിയോ സഹിതം സ്ഥാപനത്തിന്റെ ഉടമ നല്‍കിയ പരാതിയില്‍ യുവാക്കളെ അറസ്റ്റ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് നിവർത്തിൽ പി.പി. മണിക്കുട്ടൻ (65) ആണ് മരിച്ചത്. പാസ്പോർട്ട് ഓഫിസിന് മുന്നിൽ സമരം കഴിഞ്ഞ് തിരിച്ചു പോകാൻ ബസിൽ കയറുന്നതിനിടെ ആണ് കുഴഞ്ഞുവീണത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേന്ദ്ര ഗവൺമെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായി സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പാസ്പോർട്ട് ഓഫീസ് മാർച്ചിൽ പങ്കെടുത്തശേഷം തിരിച്ചുപോവുന്നതിനിടെയാണ് മണിക്കുട്ടൻ കുഴഞ്ഞുവീണത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള മാനേജ്‌മെന്റ് അസോസിയേഷൻ 43-ാമത് വാർഷിക കൺവെൻഷൻ തുടങ്ങി

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (KMA) 43-ാമത് വാർഷിക മാനേജ്‌മെന്റ് കൺവെൻഷനായ ‘ക്ലേസിസ് കെ.എം.എ.സി 2026’ (Claysys KMAC 2026) കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ചു. മാനേജ്‌മെന്റ്, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, ഇന്നൊവേഷൻ എന്നീ മേഖലകളിലെ മാറ്റങ്ങളെക്കുറിച്ച് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളിൽ ആയിരത്തിലധികം പ്രതിനിധികളും അൻപതിലധികം പ്രഭാഷകരും ഇരുനൂറിലധികം കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നു

കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ, മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, ആധാർ ശിൽപി ഡോ. പ്രമോദ് വർമ്മ തുടങ്ങിയ പ്രമുഖർ സംസാരിക്കും.

ക്ലേസിസ് ടെക്നോളജീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് തരകൻ രചിച്ച “ഹാർമോണിയ: ആൻ എവിഡൻസ്-ബേസ്ഡ് അപ്രോച്ച് ടു ഫിനാൻഷ്യൽ, ഫിസിക്കൽ ആൻഡ് മെന്റൽ ഹെൽത്ത്” (HARMONIA: An Evidence-Based Approach to Financial, Physical and Mental Health) എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

വ്യവസായ, തൊഴിൽ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, സി.ജെ. ജോർജ്, മധു എസ്. നായർ, എം.പി. അഹമ്മദ് എന്നിവരെ ‘ട്രാൻസ്ഫോർമേഷൻ ഐക്കൺസ് ഓഫ് കേരള’ (Transformation Icons of Kerala) പുരസ്കാരം നൽകി ചടങ്ങിൽ ആദരിക്കും.

വിനോദ് തരകൻ നയിക്കുന്ന സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചുള്ള സെഷൻ, ടാറ്റയിലെ ആനന്ദ് കുൽക്കർണി നയിക്കുന്ന ഇലക്ട്രിക് വാഹന വിപ്ലവം (EV Revolution), നവാസ് മീരാൻ സംസാരിക്കുന്ന സോഷ്യൽ എൻട്രപ്രണർഷിപ്പിലൂടെയും കായികരംഗത്തിലൂടെയും യുവജന പരിവർത്തനം, ഡോ. കൃഷ്ണനാഥ് ഗെയ്തോണ്ടെ നയിക്കുന്ന ശാരീരിക ആരോഗ്യം, ഡോ. നാഗേഷ് ഗൗനേക്കറുടെ വൈകാരിക ആരോഗ്യം (Emotional Wellbeing) എന്നിവയെക്കുറിച്ചുള്ള വിവിധ സെഷനുകളും കൺവെൻഷനിൽ ഉൾപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുമ്പാഡിന്റെ സംവിധായകന്റെ അടുത്ത മാസ്റ്റർപീസ് ; മായാസഭയുടെ ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബോളിവുഡ് ഫോക്ക്ലോർ ചിത്രം തുമ്പാഡ് ഇറങ്ങി 8 വർഷത്തിന് ശേഷം സംവിധായകൻ റഹി അനിൽ ബാർവേയുടെ രണ്ടാം ചിത്രം മായസഭയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. 5 കോടി മാത്രം മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ പരാജയമായെങ്കിലും പിന്നീട് ലോക സിനിമാപ്രേക്ഷകർ അണ്ടർറേറ്റഡ് മാസ്റ്റർപീസായി വാഴ്ത്തി.

സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന മായാസഭയുടെ ഷൂട്ടിങ് ആരംഭിച്ചത് 2018 ൽ ആയിരുന്നു. ജാവേദ് ജാഫെരി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വീണ ജാംകാർ, ദീപക് ധാംലെ, മുഹമ്മദ് സമദ് തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് 3 മണിക്കൂറിലധികം ദൈർഘ്യം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 30 ന് വേൾഡ് വൈഡ് ആയി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മായാസഭ : ദി ഹാൾ ഓഫ് ഇലൂഷൻ എന്നാണ്. ഒരു പ്രത്യേക തരാം മാഷ്ക്ക് ധരിച്ച് നിൽക്കുന്ന ജാവേദ് ജാഫെരിയുടെ ചിത്രമുള്ള പോസ്റ്റർ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാഡ് മാക്സ് സിനിമ പരമ്പരയിലെ ഇമ്മോർട്ടൻ ജോയെ പോലെയുണ്ട് എന്നാണ് ചില ആരാധകർ കമന്റ് ചെയ്തത്.

ചിത്രത്തിലേത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസാവും എന്നാണ് ജാവേദ് ജാഫെരി ചിത്രത്തെ പറ്റി പ്രതികരിച്ചിട്ടുള്ളത്. യാഥാർഥ്യവും അയഥാർഥ്യവുമായ പ്രമേയങ്ങളുടെ സങ്കലനമാണ് ചിത്രത്തിന്റെ കഥ പറച്ചിൽ രീതിക്കുള്ളത് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 79-ാമത് സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22അംഗ ടീമിൽ ഒൻപത് പേർ പുതുമുഖങ്ങളാണ്. എറണാകുളത്ത് നിന്നുള്ള കേരള പൊലീസ് താരം ജി.സഞ്ജുവാണ് ടീമിനെ നയിക്കുക. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിന് നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇത്തവണ ഇറങ്ങുന്നത്.

ജനുവരി 22മുതൽ 28വരെ അസമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. ജനുവരി 22ന് പഞ്ചാബുമായയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. 24ന്‌ റെയിൽവേസ്‌, 26ന്‌ ഒഡിഷ, 29ന്‌ മേഘാലയ, 31ന്‌ സർവീസസ്‌ എന്നീ ടീമുകളുമായാണ്‌ ഗ്രൂപ്പ്‌ റ‍ൗണ്ടിലെ പോരാട്ടങ്ങൾ. മികച്ച നാല്‌ സ്ഥാനക്കാർ ക്വാർട്ടറിലെത്തും. ഫെബ്രുവരി എട്ടിനാണ്‌ ഫൈനൽ. 

ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ്‌ ഹസനാണ്‌ കേരളത്തിന്‍റെ പരിശീലകൻ. മുൻ സന്തോഷ്‌ ട്രോഫി താരം എബിൻ റോസ്‌ സഹപരിശീലകനും. ഗോൾകീപ്പർ കോച്ചായി ഇന്ത്യൻ മുൻ താരം കെ ടി ചാക്കോയുമുണ്ട്‌. 2023ൽ മലപ്പുറത്ത് നടന്ന ടൂർണമെന്റിലാണ് അവസാനം ചാമ്പ്യൻമാരായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനില‌യിൽ കണ്ടെത്തി

കാസർകോട്: കാസർകോട് കുംബഡാജെയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനില‌യിൽ കണ്ടെത്തി. 67 വയസുള്ള പുഷ്പാവതിയാണ് മരിച്ചത്. ഇവരുടെ മുറിയിൽ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. പുഷ്പാവതിയുടെ മുഖത്ത് മാന്തിയ പാടുകളും ദുരൂഹത വർദ്ധിപ്പിക്കുന്നു. പുഷ്പാവതിയുടെ കഴുത്തിലുണ്ടായിരുന്ന കരിമണി മാല കാണാനില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.