Showing posts with label Cinema. Show all posts
Showing posts with label Cinema. Show all posts

Wednesday, 3 June 2026

ദൃശ്യം 4 എനിക്ക് ഉറപ്പ് പറയാനാകില്ല, ഒരു എക്സ്ട്രാ ഓർഡിനറി ഐഡിയ കിട്ടിയാൽ ശ്രമിക്കും: ജീത്തു ജോസഫ്

ദൃശ്യം 4 എനിക്ക് ഉറപ്പ് പറയാനാകില്ല, ഒരു എക്സ്ട്രാ ഓർഡിനറി ഐഡിയ കിട്ടിയാൽ ശ്രമിക്കും: ജീത്തു ജോസഫ്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടിയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് സീനിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ ഉയർന്നിരുന്നു. ഇത് നാലാം ഭാഗത്തേക്കുള്ള ലീഡ് ആണ് എന്നുള്ള പോസ്റ്റുകളും വന്നിരുന്നു. ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്.

നാലാം ഭാഗത്തെക്കുറിച്ച് തനിക്ക് ഉറപ്പ് പറയാൻ സാധിക്കില്ലെന്നും അതിന് പറ്റിയ ഐഡിയ തന്റെ പക്കൽ ഇപ്പോൾ ഇല്ലെന്നും ജീത്തു ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. ഒപ്പം സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് സീനിനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. 'ഒരാൾ ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോൾ അതിൽ നിന്ന് ഒരു റിസൾട്ട് നമ്മൾ പ്രതീക്ഷിക്കുമല്ലോ. ആശ ശരത്തിന്റെയും സിദ്ധിക്കിന്റെയും കഥാപാത്രം ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ഒരുപരിധി വരെ അവർ അതിൽ വിജയിക്കുന്നുണ്ട്. അവർ അതിൽ വിജയിച്ചോ എന്ന് പ്രേക്ഷർക്ക് മനസിലാക്കാൻ വേണ്ടിയാണ് ആ പോസ്റ്റ് ക്രെഡിറ്റ് സീൻ വച്ചത്. ആ സീൻ സിനിമയ്ക്ക് ഉള്ളിൽ തന്നെയുള്ള ഭാഗമായിരുന്നു. അതിനിടെ നാലാം ഭാഗത്തിനെക്കുറിച്ചുള്ള ഡിസ്കഷൻ വന്നപ്പോൾ നമ്മുടെ ടീമിലുള്ള പിള്ളേർ ആ സീൻ സംവിധായകന്റെ പേര് എഴുതികാണിച്ചതിന് ശേഷം ഇടാം അതിന് വേറൊരു ഫീൽ ഉണ്ടെന്ന് പറഞ്ഞു.

അങ്ങനെയാണ് അത് പോസ്റ്റ് ക്രെഡിറ്റ് സീൻ ആക്കി ഇട്ടത്. അതുകൊണ്ട് തന്നെ ദൃശ്യം 4 ഉണ്ടാകും എന്നൊരു ചർച്ച ഉണ്ടാകുന്നുണ്ട്. എന്നാൽ ആ ഉറപ്പ് എനിക്ക് താരം പറ്റില്ല കാരണം എനിക്ക് ഐഡിയ ഒന്നും കിട്ടിയിട്ടില്ല. എന്ന് കരുതി ഞാൻ ശ്രമിക്കില്ല എന്നല്ല. ഒരു എക്സ്ട്രാ ഓർഡിനറി സാധനം കിട്ടിയാൽ ഞാൻ ശ്രമിക്കും ഇല്ലെങ്കിൽ ഇല്ല', ജീത്തുവിന്റെ വാക്കുകൾ.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇക്കുറിയും ജോർജുകുട്ടിക്ക് തന്നെയാ ആരാധകർ ഏറെ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 1 June 2026

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

കൊച്ചി: കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിന് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് എറണാകുളം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

ഇതനുസരിച്ച് മാര്‍ട്ടിന്‍ പ്രക്കാട്ടിനും സഹനിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കും. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് നടപടി. സ്ട്രീമിങ് കമ്പനി നെറ്റ്ഫ്ളിക്സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്സ്ആപ്പും കേസില്‍ പ്രതികളാകും. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

മൊബൈൽ നമ്പർ പ്രദർശിപ്പിച്ചതിന് പിന്നാലെ പരാതിക്കാരന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. മൊബൈൽ നമ്പർ നൽകിയത് വ്യക്തിജീവിതത്തെ ബാധിച്ചു. ഡമ്മി നമ്പർ ഉപയോഗിക്കുന്നതിൽ നിർമ്മാതാക്കൾ പരാജയപ്പെട്ടുവെന്നും പരാതിക്കാരന് വേണ്ടി അഭിഭാഷകരായ ടി സുകേഷ് റോയിയും മീര മേനാനും എ ആർ ദിവ്യയും വാദം ഉയർത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 30 May 2026

നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു

നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു

നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 85 വയസായിരുന്നു.

ഡെയ്‌ലി തന്തി റിപ്പോർട്ട് പ്രകാരം, ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിൽ അന്ത്യകർമങ്ങൾ നടക്കും. നിലവിൽ ദുബായിൽ പോയിട്ടുള്ള അജിത്ത് അമ്മയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

അജിത്തിന്റെ അമ്മയുടെ വിയോഗത്തെത്തുടർന്ന് ഡിഎംകെ മേധാവി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.

തന്റെ 'പ്രിയ സഹോദരൻ' അജിത് കുമാറിന്റെ അമ്മ എന്ന് വിശേഷിപ്പിച്ച മോഹിനി മണിയുടെ വിയോഗത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് സ്റ്റാലിൻ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

തനിക്ക് ജീവൻ നൽകുകയും, താൻ വലിയ ഉയരങ്ങൾ കൈവരിക്കുന്നത് കാണുന്നതിൽ സന്തോഷിക്കുകയും ചെയ്ത അമ്മയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന അജിത് കുമാറിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.
അജിത്തിന്റെ പിതാവ് 2023 ൽ അദ്ദേഹത്തിന്റെ 84-ാം വയസിൽ അന്തരിച്ചു.  അനിൽ കുമാർ, അനൂപ് കുമാർ എന്നിവരാണ് മറ്റു മക്കൾ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 27 May 2026

ആഗോള തലത്തില്‍ 150 കോടിയുടെ കളക്ഷൻ, ദൃശ്യം 3ന്റെ ബിടിഎസ് പുറത്തുവിട്ടു

ആഗോള തലത്തില്‍ 150 കോടിയുടെ കളക്ഷൻ, ദൃശ്യം 3ന്റെ ബിടിഎസ് പുറത്തുവിട്ടു

മോഹൻലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 150 കോടിയിലധികം ദൃശ്യം 3 ഇതിനകം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ദൃശ്യം 3ന്റെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും പ്രതീക്ഷയുമെല്ലാമാണ് അതിന് കാരണം. തന്‍റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് പിടിയിലാവുമോ അതോ നാലാം ക്ലാസുകാരന്‍റെ കൂര്‍മബുദ്ധി കൊണ്ട് വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായിരുന്നു ഏവരും കാത്തിരുന്നത്. മൂന്നാം ഭാഗം ഇമോഷണനും പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ദൃശ്യം 3 തിയറ്ററുകളില്‍ കാഴ്‍ചവയ്‍ക്കുന്നത്.

യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരുന്നത്. ഏപ്രിൽ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 23 May 2026

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ.

തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനം. യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ട്. താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്.

റസൂൽ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. ചെയർമാൻ സ്ഥാനത്തേക്ക് പല പേരുകൾ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സലീം കുമാർ, ജഗദീഷ്, ദീപു കരുണാകരൻ, പ്രിയങ്ക നായർ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്നുണ്ട്.

റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ജഗദീഷ്, കോൺഗ്രസ് അനുഭാവം എന്നും പരസ്യമാക്കുന്ന നടൻ സലീംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകൻ ദീപു കരുണാകരൻ, ഇത്തവണ പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും വേണ്ടി പ്രചാരണത്തിൽ സജീവമായ നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകൾ സർക്കാരിൻ്റെ പരിഗണനയിലുണ്ട്.

ചലച്ചിത്ര മേളയിലെ സ്ഥിരം പ്രേക്ഷൻ കൂടിയാണ് സിനിമാ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. മുഖ്യമന്ത്രിയുടെ കൂടി താൽപര്യം അറിഞ്ഞാകും നിയമനം. പുറത്താക്കപ്പെട്ട പ്രേംകുമാറിൻ്റ പേരും പരിഗണിക്കണമെന്ന ആവശ്യം കൂടി ഉയരുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 22 May 2026

'എമ്പുരാന്‍', 'തുടരും' വീണു! 'ദൃശ്യം 3' ലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാല്‍

'എമ്പുരാന്‍', 'തുടരും' വീണു! 'ദൃശ്യം 3' ലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാല്‍

മോളിവുഡില്‍ മോഹന്‍ലാലിനേക്കാള്‍ വലിയൊരു ക്രൗഡ് പുള്ളര്‍ ഇല്ല. ബോക്സ് ഓഫീസില്‍ എത്രയോ കാലം മുന്‍പേ അത് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ഓരോ ശ്രദ്ധേയ ചിത്രങ്ങള്‍ വരുമ്പോഴും തന്‍റെ പഴയ റെക്കോര്‍ഡുകള്‍ അദ്ദേഹം തിരുത്താറുമുണ്ട്. ഏറ്റവും പുതിയ റിലീസ് ദൃശ്യം 3 ന്‍റെ കാര്യത്തിലും അത്തരത്തിലുള്ള തിരുത്തിക്കുറിക്കലുകള്‍ ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെയാണ് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം തിയറ്ററുകളില്‍ എത്തിയത്. ദൃശ്യം ഫ്രാഞ്ചൈസി ചിത്രമായതിനാല്‍ത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം എത്തിയത്. ഇത് മുന്നില്‍ കണ്ട് 11 ദിവസം മുന്‍പ് ആശിര്‍വാദ് സിനിമാസ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. വന്‍ ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. ഒപ്പം മോളിവുഡില്‍ ഒരു റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിനം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം എന്ന റെക്കോര്‍ഡ് ആണ് ദൃശ്യം 3 നേടിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ തന്നെ തുടരും എന്ന ചിത്രത്തിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ഇത്. തുടരും റിലീസ് ദിനത്തില്‍ 4.19 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നതെങ്കില്‍ ദൃശ്യം 3 അതിനെ മറികടന്ന് ബുക്ക് മൈ ഷോയിലൂടെ ഇന്നലെ വിറ്റത് 5.87 ലക്ഷം ടിക്കറ്റുകളാണ്. മൂന്നാം സ്ഥാനത്തും മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെ. എമ്പുരാന്‍ ആണ് അത്. 3.81 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്‍ ആദ്യ ദിനം വിറ്റിരുന്നത്.

അതേസമയം ഒരു മലയാള ചിത്രത്തിന് ഒരുപക്ഷേ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള റിലീസ് ആണ് ദൃശ്യം 3 ന് ലഭിച്ചത്. 67 രാജ്യങ്ങളില്‍ ചിത്രം ആദ്യ ദിനം എത്തി എന്നാണ് ഔദ്യോഗിക വിവരം. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള റിലീസ് ആണ് ഇത്. അഡ്വാന്‍സ് ബുക്കിംഗിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു ചിത്രത്തിന്. ആദ്യ ഷോകളുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയായിരുന്നു വലിയൊരു വിഭാഗം പ്രേക്ഷകര്‍. മോശമല്ല എന്ന അഭിപ്രായം വന്നതോടെ ടിക്കറ്റ് വില്‍പ്പന കുതിച്ചു. ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 41,000 ല്‍ അധികം ടിക്കറ്റുകളാണ് ദൃശ്യം 3 വിറ്റത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 18 May 2026

ആദ്യ ദിനം പ്രീ സെയിലിൽ 15 കോടി നേട്ടവുമായി ദൃശ്യം 3

ആദ്യ ദിനം പ്രീ സെയിലിൽ 15 കോടി നേട്ടവുമായി ദൃശ്യം 3

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പ്രീ സെയിലിൽ റെക്കോർഡ് നേടിയിരിക്കുകയാണ് ചിത്രം.

ആദ്യ ദിനം ആഗോള പ്രീ സെയിൽ വഴി 15 കോടിയാണ് ദൃശ്യം 3 ഇതുവരെ നേടിയത്. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അഡ്വാൻസ് ബുക്കിംഗ് കേരള പ്രീ സെയില്‍ മാത്രം മൂന്ന് കോടി കവിഞ്ഞു. മോഹൻലാല്‍ ചിത്രങ്ങളില്‍ അഡ്വാൻസ് പ്രീ സെയില്‍ കളക്ഷനില്‍ തുടരുമിനെ ദൃശ്യം 3 മറികടന്നിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ മോഹൻലാല്‍ ചിത്രങ്ങളില്‍ ദൃശ്യം 3ക്ക് മുന്നില്‍ ഉള്ളത്. എമ്പുരാൻ- 12.4 കോടിയും മലൈക്കോട്ടൈ വാലിബൻ- 3.80 കോടിയുമാണ് നേടിയിരുന്നത്.

ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

ആദ്യ ഭാഗങ്ങളൊരുക്കിയ ജീത്തു ജോസഫ് തന്നെ വീണ്ടും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇത്തവണയും വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ് കൂട്ടിയിട്ടുണ്ട്. മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 16 May 2026

വില കുറച്ചവർ തന്നെ ഇരട്ടി ഓഫർ ചെയ്തു, വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ ജനനായകൻ റൈറ്റ്‌സിന് വമ്പൻ ഡിമാൻഡ്

വില കുറച്ചവർ തന്നെ ഇരട്ടി ഓഫർ ചെയ്തു, വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ ജനനായകൻ റൈറ്റ്‌സിന് വമ്പൻ ഡിമാൻഡ്

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകളും എത്തിയിരുന്നു.

എന്നാൽ വിജയ് ചരിത്രവിജയം നേടിയ മുഖ്യമന്ത്രിയായതോടെ ജന നായകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍മാതാവ് വെങ്കട് നാരായണന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒടിടി കരാറിൽ നിന്ന് പിന്മാറിയ ആമസോൺ വീണ്ടും സിനിമ ഏറ്റെടുക്കാൻ തയ്യാറായി എത്തിയിരിക്കുകയാണ്.

ആദ്യം റൈറ്റ്‌സ് സ്വന്തമാക്കിയ ആമസോണ്‍ പ്രൈം അവരുടെ തുക 120 കോടിയില്‍ നിന്ന് 32 കോടിയിലേക്ക് താഴ്ത്തിയിരുന്നു. ഇപ്പോഴിതാ പഴയ അതേ തുക തരാമെന്ന് പറഞ്ഞ് ആമസോണ്‍ പ്രൈം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സും ജന നായകനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 150 കോടിയ്ക്ക് വരെ സിനിമയുടെ റൈറ്റ് വിട്ടുപോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മിന്നല്‍ മുരളി താരം വസിഷ്ഠ് പഠിത്തത്തിലും മിന്നും താരമായി. ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതിയ താരം മാര്‍ക്കിന്റെ കാര്യത്തിലും മിന്നല്‍ തിളക്കമാണ് നേടിയരിക്കുന്നത്. ഫുള്‍ എ പ്ലസും സ്വന്തമാക്കിയിരിക്കുകയാണ് താരം. വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് വസിഷ്ഠ്.

തമിഴ് സിനിമയായ സൂപ്പര്‍ ഹീറോയുടെ ചിത്രീകരണത്തിനായി 3 മാസമായി ചെന്നൈയിലായിരുന്നു വസിഷ്ഠ്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വസിഷ്ഠ് പരീക്ഷ എഴുതിയത്. പരീക്ഷയുടെ സമയത്ത് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. വസിഷ്ഠ് മോഡല്‍ പരീക്ഷ പോലും എഴുതാതെയാണ് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്തത്.

വസിഷ്ഠിന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. വാണിയംകുളം ടി.ആര്‍.കെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് അച്ഛന്‍ ചളവറ കയിലിയാട് ശ്രേണികയില്‍ ഉമേഷ്. അതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപികയാണ് അമ്മ ജ്യോതി. ഇരുവരുടെയും പരിശീലനംകൂടി ആയതോടെയാണ് വസിഷ്ഠിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത്. സെപ്റ്റംബറിലാണ് വസിഷ്ഠിന്റെ തമിഴ്പടം റിലീസാകുന്നത്.