ഹൈദരാബാദ്: പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗാ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'സ്പിരിറ്റിൽ' നിന്ന് പ്രമുഖ നടൻ പ്രകാശ് രാജിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തിരക്കഥയെയും ചില രംഗങ്ങളെയും ചൊല്ലി സംവിധായകനും നടനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
'ടോക്സിക് ആയ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്.. ‘സ്പിരിറ്റ്’ എന്ന സിനിമയെക്കുറിച്ചാണ്. എന്റെ സീനുകളുടെ ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല. എന്നിട്ടും നിങ്ങളുടെ വാട്സ്ആപ്പ് ഫാക്ടറികൾ കഥകൾ മെനയുകയാണ്. കുറച്ച് പക്വത കാണിക്കൂ, പോയി സ്വന്തം കാര്യം നോക്ക്', എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്. സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് താരം സിനിമയിൽ നിന്നു പിന്മാറിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. സന്ദീപ് റെഡ്ഡിയും പ്രകാശ് രാജും തമ്മിൽ സെറ്റിൽ വച്ചു നടന്ന ചൂടേറിയ രാഷ്ട്രീയ ചർച്ചയെത്തുടർന്ന് സാഹചര്യം വഷളാവുകയായിരുന്നുവെന്നും തർക്കം ഒടുവിൽ വലിയ പിരിമുറുക്കത്തിലാണ് അവസാനിച്ചെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.