ദില്ലി: കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള താപനില വഷളായാൽ 2050 ആകുമ്പോഴേക്കും ഓരോ വർഷവും ലക്ഷക്കണക്കിന് പേർ മരണപ്പെടുമെന്ന് പഠനം. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള ജനങ്ങളെ കൊടും ചൂട് ഗുരുതരമായി ബാധിക്കുമെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകിമെന്നും റിപ്പോർട്ട്. ശാരീരികാധ്വാനം കുറയുന്നതോടെ 2050 ഓടെ ഓരോ വർഷവും 4,70,000 മുതൽ 7,00,000 വരെ അധിക അകാല മരണങ്ങൾക്ക് കാരണമാകുമെന്നും പഠനം പറയുന്നു. അർജന്റീനയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകിട്ടുള്ളത്.
156 രാജ്യങ്ങളിൽ നിന്നും 2000 നും 2022 നും ഇടയിലുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഉയരുന്ന താപനില ആളുകളുടെ ശാരീരിക പ്രവർത്തന ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ ഉയർന്ന താപനില വ്യായാമത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നുവെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും അകാല മരണത്തിനും സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും വ്യക്തമാക്കുന്നു. പഠനമനുസരിച്ച്, ശരാശരി താപനില 27.8°C ന് മുകളിൽ പോകുന്ന ഓരോ മാസവും ആഗോളതലത്തിൽ 1.85 ശതമാനത്തോളം മനുഷ്വരുടെ അധ്വാനക്കുറവ് കൂടുമെന്നും പഠനം പറയുന്നു.
മധ്യ അമേരിക്കയുടെ ചില ഭാഗങ്ങൾ, സബ്-സഹാറൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ ഏറ്റവും ചൂടേറിയ ചില പ്രദേശങ്ങളിൽ ഇത് നാല് ശതമാനം വരെ ഉയരാമെന്നും പഠനം വ്യക്തമാക്കുന്നു. ഇത് ജീവിത ശൈലിയെ ഗുരുതരമായി ബാധിക്കും. കൂടാതെ ഉയർന്ന താപനില ശരീരത്തിന് അധിക സമ്മർദ്ദം ചെലുത്തുന്നുവെന്നും, ഹൃദയ സമ്മർദ്ദം കൂടുന്നതിന് കാരണമാകുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ ഫലമായി ആളുകൾ വ്യായാമം ചെയ്യാനുള്ള സാധ്യത കുറയുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനും കാരണമാകും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.