Showing posts with label Goa. Show all posts
Showing posts with label Goa. Show all posts

Wednesday, 30 July 2025

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ "നാഷണൽ"  വാർത്ത ചാനൽ ഉദ്ഘാടനം ചെയ്തു.

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ "നാഷണൽ" വാർത്ത ചാനൽ ഉദ്ഘാടനം ചെയ്തു.

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ ഔദ്യോഗിക  ചാനൽ ആയ കേരളാ ഹോട്ടൽ ന്യൂസ് നാഷണൽ വാർത്ത ചാനൽ ആരംഭിച്ചു. ഗോവയിൽ വച്ച് നടതപ്പെട്ട  KHRA സംസ്ഥാന എക്സിക്യൂറ്റിവ് നോട്‌ അനുബന്ധിച്ച് നടന്ന ചടങ്ങിൽ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. പി. ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ ചേർന്ന്  ഉദ്ഘാടനം ചെയ്തു.  ഹിന്ദി, കന്നഡ, തമിഴ്,തെലുങ്കു, എന്നീ ഭാഷകളിൽ വാർത്തകൾ ലഭ്യമാകുന്നതാണ്. hindi.khnews.live,kannada.khnews.live, tamil.khnews.live,telugu.khnews.live ഈ വെബ്സൈറ്റ് അഡ്രസ്സുകളിൽ  ദേശീയ വാർത്തകൾ ലഭ്യമാണ്. Khra സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്,സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് പ്രസാദ് ആനദ്ഭവൻ,മുൻ സംസ്ഥാന പ്രസിഡന്റും ഉപദേശക സമിതി ചെയർമാനുമായ മൊയ്തീൻകുട്ടി ഹാജി, കേരളാ ഹോട്ടൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവശ്യസാധനവിലക്കയറ്റം  സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ ഭക്ഷണവില വർദ്ധിപ്പിക്കും - കെ.എച്ച്.ആർ.എ.

അവശ്യസാധനവിലക്കയറ്റം സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ ഭക്ഷണവില വർദ്ധിപ്പിക്കും - കെ.എച്ച്.ആർ.എ.

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ഇതേരീതിയിൽ തുടർന്നാൽ ഹോട്ടലുടമകൾക്ക് ഭക്ഷണവില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയോഗം. വെളിച്ചെണ്ണ, തേങ്ങ, ബിരിയാണിഅരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പ്രവർത്തനചെലവ് പോലും ലഭിക്കാതെ കടബാധ്യതകൾമൂലം ഹോട്ടലുടമകൾ ആത്മഹത്യചെയ്യുന്നു. ഒരുതരത്തിലും പിടിച്ചുനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ ഹോട്ടലുടമകൾക്കുള്ളത്. വിലക്കയറ്റം പിടിച്ചുനിർത്തുവാൻ സർക്കാർ കാര്യക്ഷമമായി വിപണിയിലിടപെടണം. ജനജീവിതം ദുസ്സഹമാക്കുന്ന അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടും രാഷ്ട്രീയപാർട്ടികളുടെ നിസംഗത ആശ്ചര്യപ്പെടുത്തുന്നു. പിസി.ബി. നിയമങ്ങളുടെ പേരിൽ വലിയ പിഴചുമത്തി നോട്ടീസ് നൽകികൊണ്ട് ഉദ്യോഗസ്ഥർ ഹോട്ടലുടമകളെ ബുദ്ധിമുട്ടിക്കുന്നു. പി.സി.ബി.യുടെ പേരിലുള്ള പീഢനം അവസാനിപ്പിക്കുക, ഉറവിടമാലിന്യസംസ്ക്കരണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും യൂണിറ്റടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംസ്ഥാനത്തെ നടത്തുവാനും, അവശ്യസാധന വിലക്കയറ്റം പിടിച്ചുനിർത്തുക, പിസി.ബി. നിബന്ധനകൾ ലഘൂകരിക്കുക, അനധികൃത കച്ചവടസ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകൾക്ക് മുന്നിലും പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിക്കുവാൻ ഗോവയിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ. പി. ബാലകൃഷ്ണ പൊതുവാളിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ റസ്റ്റോറന്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ഗോവ ചാപ്റ്റർ ഹെഡ് പ്രഹ്ളാദ് ശുക്താൻകർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.