Tuesday, 20 January 2026

കോഴി ഇറച്ചിയുടെ ഈ ഭാഗം കഴിക്കരുത്; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്

SHARE


 
പ്രായവ്യത്യാസമില്ലാതെ ഏവരും ഇഷ്ടത്തോടെയും രുചി ആസ്വദിച്ചും കഴിക്കുന്ന ഒന്നാണ് ചിക്കന്‍ വിഭവങ്ങള്‍. പ്രോട്ടീനിന്റെ കലവറയെന്നാണ് കോഴിയുടെ ഇറച്ചിയെ അറിയപ്പെടുന്നത് പോലും. ആരോഗ്യ സംരക്ഷണത്തിന് ജിമ്മില്‍ പതിവായി വ്യായാമം ചെയ്യുന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ചിക്കന്‍. എന്നാല്‍ അമിതമായി ചിക്കന്‍ കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക. പൊതുവേ ആരോഗ്യകരമായ ഭക്ഷണായിട്ടാണ് ചിക്കനെ കണക്കാക്കുന്നതെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

കോഴിയിറച്ചിയുടെ ഒരു ഭാഗം ശരീരത്തിന് ദോഷകരമാണെന്ന് പലര്‍ക്കും അറിയില്ല. അത് കോഴിയിറച്ചിയുടെ തൊലിയാണ്. പാകം ചെയ്യുമ്പോള്‍ സ്വാദ് കൂട്ടുമെങ്കിലും ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. കോഴിയിറച്ചിയുടെ തൊലി കഴിക്കുന്നത് കൊണ്ട് പ്രധാനമായുമുള്ള പ്രശ്‌നം അമിതവണ്ണമുണ്ടാകുമെന്നതാണ്. ധാരാളം ദോഷകരമായ കൊഴുപ്പ് അടങ്ങിയ ഭാഗമാണ് കോഴിയുടെ തൊലി. അതുകൊണ്ടാണ് കടകളില്‍ നിന്ന് ഇറച്ചി വാങ്ങുമ്പോള്‍ ഇവയുടെ തൊലി മാറ്റാന്‍ പലരും ആവശ്യപ്പെടുന്നത്

കോഴിയിറച്ചിയില്‍ പോഷകങ്ങളില്ലാത്ത ഭാഗമാണ് അവയുടെ തൊലി. കോഴിയുടെ തൊലി കഴിക്കുന്നതിലൂടെ അനാരോഗ്യകരമായ കൊഴുപ്പ് വര്‍ദ്ധിക്കുകയും ക്രമേണ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് സംഭവിക്കുന്നത്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുക, ഹൃദയാഘാതം, ഹൃദ്രോഗം എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.