തൊടുപുഴ: കെ എസ് ആർ ടി സി ബസ് യാത്രയ്ക്കിടെയുണ്ടായ ദുരിതം വിവരിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള യാത്രയിലാണ് കെ എസ് ആർ ടി സി ബസ് പെരുവഴിയിലായത്. രണ്ടു ദിവസം മുൻപേ തന്നെ വണ്ടിക്ക് പ്രശ്നങ്ങൾ കണ്ടിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. പിന്നെ എന്തിനാണ് ഓണ്‍ലൈൻ ബുക്കിങ് നടത്തി വെളുപ്പിന് യാത്രക്കാരെ പെരുവഴിയിലാക്കിയത് എന്നാണ് നിഷ സോമന്‍റെ ചോദ്യം. കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ അടുത്ത ബസിൻ്റെ വരവിനായി കാത്തുനിന്നപ്പോൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും കഴിഞ്ഞില്ലെന്ന് നിഷ പറയുന്നു. കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ടിരിക്കുന്നു. വെള്ളമില്ലെന്നായിരുന്നു മറുപടിയെന്ന് അവർ പറയുന്നു.
കുറിപ്പിന്‍റെ പൂർണരൂപം
"മന്ത്രി ഗണേഷ് കുമാറിൻ്റെ നമ്പർ 1 ഗതാഗതം.
വെളുപ്പിനെ 4 മണിക്ക് തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ കാലേകൂട്ടി ടിക്കറ്റ് എടുത്ത ആളുകളെ പെരുവഴിയിലിറക്കി നിർത്തിയിരിക്കുന്ന കാഴ്ചയാണ് ഇത് . സമയം 5.35 എഎം. രണ്ടു ദിവസം മുമ്പേ തന്നെ വണ്ടിയുടെ പ്രകടനം മോശമായിരുന്നു എന്ന് ഡ്രൈവർ. പിന്നെന്തിനാണ് ഓണ്‍ലൈൻ ബുക്കിങ് നടത്തിയത് എന്ന യാത്രക്കാരുടെ ചോദ്യത്തിൽ എന്തു ചെയ്യാൻ പറ്റും എന്ന് നിസ്സഹായമായ മറുപടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.