Showing posts with label Kasarkode. Show all posts
Showing posts with label Kasarkode. Show all posts

Monday, 15 June 2026

ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

  കാസർകോട് ∙ ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു. കാണാതായ അങ്കിത് ബാലുവിനായി (20) തിരച്ചിൽ തുടരുകയാണ്.
 ഇന്നലെ വൈകിട്ട് അഞ്ചരയോടെ റെഡ്മൂൺ ബീച്ചിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന ഇവർ ജോലി രാജിവച്ചശേഷം വിനോദയാത്രയ്ക്ക് എത്തിയതാണ്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ യുവാക്കൾ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അലൻ സോണി, അലൻ ദേവസ്യ എന്നിവർ രക്ഷപ്പെട്ടു.
 കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാണാതായ രണ്ടാമത്തെ യുവാവിനായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിൽ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 1 January 2026

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ തീ, ഷോർട്ട് സർക്യൂട്ടിന് പിന്നാലെ തീപിടിച്ച് വീടിന്‍റെ കിടപ്പുമുറി കത്തിനശിച്ചു

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ തീ, ഷോർട്ട് സർക്യൂട്ടിന് പിന്നാലെ തീപിടിച്ച് വീടിന്‍റെ കിടപ്പുമുറി കത്തിനശിച്ചു

കാസർകോട് : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണം റൂമിനു തീപിടിച്ചു. കാസർകോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടയുടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിന്‍റെറെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടിൽ കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളിൽ തീ പടരാതിരുന്നതിനാൽ വൻ നഷ്ടം ഒഴിവായി. വീട്ടിൽ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം. തീപിടുത്തത്തിൽ അരലക്ഷം രൂപയുടെ നഷ്ടം വന്നതായി വീട്ടുകാർ പറഞ്ഞു. തീയണക്കാനുള്ള സംഘത്തിൽ സേനാഗങ്ങളായ ഇ പ്രസീദ്, ജെ.എ. അഭയ് സെൻ, ജെ. ബി. ജിജോ, ഏ രാജേന്ദ്രൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 September 2025

പി ടി ബി ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു

പി ടി ബി ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു

വിദ്യാർത്ഥികളുടെ വായനാശീലവും അന്വേഷണാത്മകതയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട്  ' ശാസ്ത്ര ' സോഷ്യൽ ഏഷ്യൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പി ടി ബി ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു. നീലേശ്വരം എൻ കെ ബി എം യു പി സ്കൂളിൽ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സി.ജ്യോതിലക്ഷ്മി ബാലശാസ്ത്ര പരീക്ഷ ചോദ്യപേപ്പർ സ്കൂൾ കോഡിനേറ്റർ കെവി ദിവ്യയ്ക്ക് നൽകി നിർവഹിച്ചു. ഡോ  ടി.എം .സുരേന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങിൽ പി യു കെ നായർ സ്വാഗതം പറഞ്ഞു . കെ.വി.കുഞ്ഞിക്കൃഷ്ണൻ,ഡോ.ടി.തമ്പാൻ,പത്മനാഭൻ അയ്യപ്പൻ കോട്ട, എം പി ശ്രീധരൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. കെ. വി. ദിവ്യ നന്ദി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Tuesday, 3 June 2025

കോഴി വില കുതിച്ചുയരുന്നു പിടിച്ചുനിൽക്കാനാവാതെ  ഹോട്ടൽ വ്യവസായം

കോഴി വില കുതിച്ചുയരുന്നു പിടിച്ചുനിൽക്കാനാവാതെ ഹോട്ടൽ വ്യവസായം

 കാസർഗോഡ് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു, മറ്റ് അവശ്യസാധനങ്ങളുടെ വില കൂടിയും വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ ആവാതെ ഹോട്ടൽ വ്യവസായം. കിലോ 150 രൂപയിലേക്ക്, കഴിഞ്ഞമാസം 120 രൂപയായിരുന്ന വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് 150 ലേക്ക് എത്തിയിരിക്കുന്നത്.

 വിപണിയിൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞത് കാരണം  വ്യാപാരികൾ ഈ സാഹചര്യം മുതലെടുക്കുകയാണെന്ന് ആക്ഷേപമുണ്ട്. ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ടുള്ള  കോഴിക്കച്ചവടക്കാരുടെ തന്ത്രംമാണെന്നും ആക്ഷേപമുണ്ട്.
 എന്നാൽ ഫാമുകളിൽ നിന്ന് ലഭിക്കുന്ന വിലക്കനുസരിച്ചാണ് ചില്ലറ വില്പന വില നിർണയിക്കുന്നത് എന്ന് കോഴിക്കട ഉടമകൾ പറയുന്നു. ഫാമുകളിൽ നിന്ന് 98 രൂപയ്ക്ക് ആണ് കോഴി ലഭിക്കുന്നത് എന്ന് മൊത്തക്കച്ചവടക്കാർ അവകാശപ്പെടുന്നു മുൻപ് 55 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിയാണ് നൂറു രൂപയ്ക്ക്  വിറ്റിരുന്നത്

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 2 December 2024

കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കാസർകോട്: കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടർ ഇമ്ബശേഖർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്‍ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡൻഷല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.