Showing posts with label New. Show all posts
Showing posts with label New. Show all posts

Sunday, 14 July 2024

കോഴിക്കോട് വൻ വഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയിൽ

കോഴിക്കോട് വൻ വഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയിൽ



 കോഴിക്കോട്: 20 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ എക്‌സൈസിന്‍റെ പിടിയിൽ. കൊയിലാണ്ടി സ്വദേശി സിദ്ദിഖ് ഇബ്രാഹിം (32), വടകര സ്വദേശി റംസാദ് (38), കൂത്താളി മുഹമ്മദ് അസ്ലം (28) എന്നിവരാണ് പിടിയിലായത്. കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ കോഴിക്കോട് മലപ്പറമ്പിന് സമീപം ഫ്ലോറിക്കൽ റോഡിൽ വച്ചാണ് പിടികൂടിയത്.
കാറിനകത്ത് രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസർകോട് നീലേശ്വരത്ത് നിന്നും വാങ്ങിയ കഞ്ചാവ് പെരുമണ്ണ സ്വദേശിയായ ഒരാൾക്ക് കൈമാറാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ എക്‌സൈസിന്‍റെ വലയിലായത്. കാസർകോട് നീലേശ്വരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കടത്ത് സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായ മൂവരും. ഈ മാസം നാലാം തവണയാണ് ഇത്തരത്തിൽ കാസർകോട് നിന്നും ഇവർ കോഴിക്കോട് ഭാഗങ്ങളിൽ കഞ്ചാവുമായി എത്തിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. ഒരു കിലോ കഞ്ചാവിന് പതിനാലായിരം രൂപ നിരക്കിലാണ് ഇവർ വില്‍പന നടത്തിയിരുന്നത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് ആദ്യം കാസർകോട് എത്തിക്കുന്നത്. അവിടെനിന്ന് പാക്കറ്റുകളാക്കി കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എത്തിക്കുകയാണ് പതിവ്.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധയ്ക്ക് വിധേയമാക്കി. മറ്റ് കണ്ണികളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി രാജീവ്, എക്‌സൈസ് ഇൻസ്പെക്‌ടർ ബിൽജിത്ത്, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്‌ടർമാരായ എം ഹാരിസ്, ടി കെ സഹദേവൻ, പ്രിവന്‍റീവ് ഓഫിസർമാരായ പ്രവീൺ കുമാർ, സിപി ഷാജു, ജലാലുദ്ദീൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി കെ സതീഷ്, ജിത്തു,എം എം ബിനീഷ് എന്നിവർ നേതൃത്വം നൽകി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Monday, 12 February 2024

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒരു ദിവസം 12 ഇ​ട​ത്ത് തീ​പി​ടി​ത്തം

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒരു ദിവസം 12 ഇ​ട​ത്ത് തീ​പി​ടി​ത്തം

പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ന​ലി​ൽ അ​ടി​ക്കാ​ട് കത്തുന്നത് പതിവാ സംഭവം ആണെങ്കിലും ഞാ​യ​റാ​ഴ്ച 12 ഇ​ട​ത്താ​യി​രു​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തീ ​പ​ട​ർ​ന്ന​ത്. തൂ​ത എ​ട​യ്ക്ക​ൽ റ​ബർ ഷീ​റ്റ് സ്റ്റോ​ർ ചെ​യ്ത ഷെ​ഡ് അഗ്നിക്കിരയായി.

 ഇന്നലെ രാ​വി​ലെ 11നാ​ണ് സം​ഭ​വം. തീപിടുത്തത്തിൽ 75,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഉ​ച്ച​ക്ക് 12ഓ​ടെ ആ​ന​മ​ങ്ങാ​ട് മ​ണ​ലാ​യ റോ​ഡി​ൽ റ​ബ​ർ തോ​ട്ടം തീ​പി​ടി​ച്ച് ന​ശി​ച്ചു. ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​യിരുന്നു ഇത്. അ​ര​യേ​ക്കാ​ർ വ​രു​ന്ന തോ​ട്ട​മാ​ണ്. വെ​ട്ട​ത്തൂ​രി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് ഒരു തോ​ട്ടം ക​ത്തി ന​ശി​ച്ചു.

ക​ശു​മാ​വി​ൻ തൈ​ക​ൾ, വാ​ഴ, തെ​ക്ക് തു​ട​ങ്ങി​യ​വ​യും കൃ​ഷി​യും പൂർണ്ണമായും ക​ത്തി ന​ശി​ച്ചു.
പ​ട​പ്പ​റ​മ്പ്, മേ​ലാ​റ്റൂ​ർ, മ​ണ്ണാ​ർ​മ​ല, ചി​ര​ട്ടാ​മ​ല, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച അഗ്നിബാധ ഉണ്ടായി. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​പ്പു​റം ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു വി​ഭാ​ഗം എ​ത്തി​യാ​ണ് ഈ സ്ഥലങ്ങളിലെ തീ ​അ​ണ​ച്ച​ത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ






Saturday, 10 February 2024

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവം: റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ മുങ്ങി മരിച്ച സംഭവം: റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം

മലപ്പുറം: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി മലപ്പുറം ജില്ല കലക്ടർക്കാണ് നിർദേശം നൽകിയത്. വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശമുണ്ട്.

സംഭവത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വേണ്ട എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം നടന്നത്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികളാണ് മുങ്ങി മരിച്ചത്. കൻമനം കുറുങ്കാട് സ്വദേശി പുത്തൻവളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആയിഷ റിദ (14), പുത്തനത്താണി ചെലൂർ സ്വദേശി കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുഹ്സിന (11) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്.


    ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
    https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ







    Saturday, 16 December 2023

    ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

    ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

    ബദാം കഴിക്കുന്നവരാണോ? എന്നാൽ ഇങ്ങനെ കഴിച്ചാൽ പണികിട്ടും; അറിഞ്ഞോളൂ..

    കേരളാ ഹോട്ടൽ എന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    ബദാം പലർക്കും ഇഷ്ടമുള്ള ഒന്നാണ്. ധാരാളം പോഷകഘടകങ്ങളാണ് ബദാമിൽ അടങ്ങിയിട്ടുള്ളത്. പലർക്കും ഇത് കുതിർത്തി കഴിക്കാനും ഈന്തപ്പഴം, പാൽ എന്നിവയ്‌ക്കൊപ്പം ജ്യൂസ് അടിച്ച് കുടിക്കാനുമൊക്കെയായിരിക്കും ഇഷ്ടം. ധാരാളം ഫൈബറുകളും, ആന്റി- ഓക്‌സിഡന്റും, വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ബദാം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും, എല്ലുകൾക്ക് ബലം നൽകാനും ഏറെ സഹായകരമാണ്. എന്നാൽ ബദാം ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഇതിന്റെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ പോവും. അറിയാം..

    ബദാം ഒരുപാട് കഴിക്കുന്നതും പ്രശ്‌നം, കുറച്ച് കഴിക്കുന്നതും പ്രശ്‌നം

    അമിതമായി ബദാം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കും അമിതഭാരം വയ്‌ക്കുന്നതിനും കാരണമായേക്കാം. വൃക്ക രോഗങ്ങൾ ഉണ്ടാക്കാനും അമിത അളവിൽ ബദാം കഴിക്കുന്നത് കാരണമായേക്കും. കുറഞ്ഞ അളവിൽ ബദാം കഴിക്കുകയാണെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ ശരീരത്തിലെത്താതെയും പോകുന്നു. ദിവസവും 6 മുതൽ 8 എണ്ണം വരെ ബദാം കഴിക്കാം.

    വറുത്തതോ ഉപ്പ് പുരട്ടിയതോ ബദാം കഴിക്കുന്നത്

    വറുത്തതും ഉപ്പ് പുരട്ടിയതുമായ ബദാം കഴിക്കുന്നത് രുചികരമായി തോന്നുമെങ്കിലും ഇവ കഴിക്കുന്നത് ശരീരത്തിന് ഗുണമേകില്ല. ഇത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതിനു പുറമെ ഉപ്പിനോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉപ്പ് കൂട്ടി വറുത്തെടുക്കുന്ന ബദാം ശരീരത്തിലേക്ക് ആവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യുന്നില്ല.

    കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


    ബദാം കൃത്യമായി കഴിക്കാതിരിക്കുന്നത്

    ബദാം സ്ഥിരമായി കൃത്യ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് ഗുണം നൽകുന്നത്. ഒന്നോ രണ്ടോ ആഴ്ചകളിൽ ഇടവേളകൾ എടുത്ത് കഴിക്കാമെങ്കിലും മാസങ്ങൾ പിന്നിട്ട് ബദാം കഴിക്കുന്നത് ശരീരത്തിന് ഗുണങ്ങൾ പ്രദാനം ചെയ്യുന്നില്ല. ചിലരിൽ നട്ട്‌സ് അലർജി എന്ന രോഗം പ്രകടമായിരിക്കാം. ഇങ്ങനെയുള്ളവർ ബദാം കഴിക്കുന്നത് അലർജിക്ക് കാരണമാകും. വൃക്ക രോഗങ്ങൾ ഉള്ളവർ ബദാം കഴിക്കുമ്പോൾ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കുക.

    Friday, 10 November 2023

     ഹരിത കർമസേനക്ക് പണം നൽകാത്ത വീട്ടുകാർക്ക് പിഴ ചുമത്തി

    ഹരിത കർമസേനക്ക് പണം നൽകാത്ത വീട്ടുകാർക്ക് പിഴ ചുമത്തി

    ഹരിത കർമസേനക്ക് പണം നൽകാത്ത വീട്ടുകാർക്ക് പിഴ ചുമത്തി


     കൊടിയത്തൂർ (കോഴിക്കോട്): ഹരിത കർമസേനക്ക് മാസങ്ങളായി യൂസർ ഫീ നൽകാത്ത രണ്ട് വീട്ടുകാർക്ക് പിഴ ചുമത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഒൻപതാം വാർഡിലെ യൂസർ ഫീ നൽകാത്ത രണ്ട് വീടുകൾക്കാണ് പിഴ ചുമത്തിയത്.
    മാലിന്യ മുക്തം നവകേരളം പരിപാടിയോടനുബന്ധിച്ച് "എ ഡേ വിത്ത് ഹരിത കർമ സേന"പദ്ധതിയുടെ ഭാഗമായി ഒമ്പത്, പത്ത് വാർഡുകളിൽ നടത്തിയ പരിശോധനയിലാണ് നടപടി

    10 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയും യൂസർ ഫീ ഈടാക്കുകയും ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് പേഴ്സൺ മറിയം കുട്ടി ഹസ്സൻ, ക്ഷേമകാര്യ ചെയർമാൻ ബാബുപൊലുകുന്ന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പഞ്ചായത്ത് അസി. സെക്രട്ടറി ടി. ഗഫൂർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ അമൽ, ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

























































































































































































































































































    Saturday, 16 September 2023

    ഇനി ജിയോ എയർഫൈബർ, സെപ്റ്റംബർ 19-ന് ലോഞ്ച് ചെയ്യുന്നു: വിലയും സവിശേഷതകളും നിലവിലെ ജിയോ ഫൈബർ കണക്ഷനിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

    ഇനി ജിയോ എയർഫൈബർ, സെപ്റ്റംബർ 19-ന് ലോഞ്ച് ചെയ്യുന്നു: വിലയും സവിശേഷതകളും നിലവിലെ ജിയോ ഫൈബർ കണക്ഷനിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

                             https://www.facebook.com/keralahotelnews?mibextid=ZbWKwL

    റിലയൻസ് ജിയോ 1.5 ജിബിപിഎസ് വരെ വേഗത വാഗ്ദാനം ചെയ്യുന്ന പുതിയ വയർലെസ് ഇന്റർനെറ്റ് സേവനമായ ജിയോ എയർ ഫൈബർ അവതരിപ്പിക്കുന്നു. പരമ്പരാഗത ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷനിൽ നിന്ന് ജിയോയുടെ പുതിയ എയർഫൈബർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഇതാ.

    ചുരുക്കത്തിൽ
    റിലയൻസ് ജിയോ 2023 സെപ്റ്റംബർ 19 ന് ജിയോ എയർ ഫൈബർ അവതരിപ്പിക്കുന്നു.
    ജിയോ എയർഫൈബർ 1.5 ജിബിപിഎസ് വരെ ഇന്റർനെറ്റ് വേഗത നൽകും.
    രക്ഷാകർതൃ നിയന്ത്രണങ്ങൾ, Wi-Fi 6-നുള്ള പിന്തുണ, ഒരു സംയോജിത സുരക്ഷാ ഫയർവാൾ എന്നിവയും ഇതിൽ ഫീച്ചർ ചെയ്യും.
    റിലയൻസ് ജിയോ 2023 സെപ്തംബർ 19-ന് ജിയോ എയർഫൈബർ എന്ന പുതിയ വയർലെസ് ഇന്റർനെറ്റ് സേവനം ആരംഭിക്കാൻ ഒരുങ്ങുന്നു. ഈ സേവനം വീടുകൾക്കും ഓഫീസുകൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പോർട്ടബിൾ വയർലെസ് ഇന്റർനെറ്റ് സേവനമാണ്, കൂടാതെ 1.5 ജിബിപിഎസ് വരെ വേഗത നൽകുകയും ഉപയോക്താക്കളെ തടസ്സമില്ലാതെ ഉയർന്ന സ്ട്രീം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യും. വീഡിയോകൾ നിർവ്വചിക്കുക, ഓൺലൈൻ ഗെയിമിംഗിൽ ഏർപ്പെടുക, കാലതാമസം കൂടാതെ വീഡിയോ കോൺഫറൻസുകൾ നടത്തുക. ഗണേശ ചതുർത്ഥി ദിനത്തിൽ ജിയോ എയർഫൈബർ ഔദ്യോഗികമായി ലഭ്യമാകുമെന്ന് 2023 എജിഎമ്മിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രഖ്യാപിച്ചു.

                                           https://www.youtube.com/@keralahotelnews

    രക്ഷാകർതൃ നിയന്ത്രണങ്ങൾ, Wi-Fi 6-നുള്ള പിന്തുണ, ഒരു സംയോജിത സുരക്ഷാ ഫയർവാൾ തുടങ്ങിയ സവിശേഷതകളും ജിയോ എയർഫൈബറിനുണ്ട്. കഴിഞ്ഞ വർഷം കമ്പനിയുടെ 45-ാമത് എജിഎമ്മിലാണ് ജിയോ എയർഫൈബർ സേവനം ആദ്യം അവതരിപ്പിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
    എന്താണ് JioFiber എന്നും സാധാരണ JioFiber ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് ഇത് എങ്ങനെ വ്യത്യസ്തമാകുമെന്നും നോക്കാം.

    എന്താണ് ജിയോ എയർ ഫൈബർ
    അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിന് 5G സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജിയോയുടെ പുതിയ വയർലെസ് ഇന്റർനെറ്റ് സേവനമാണ് ജിയോ എയർഫൈബർ. പരമ്പരാഗത ഫൈബർ-ഒപ്റ്റിക് കണക്ഷനുകളുമായി താരതമ്യപ്പെടുത്താവുന്ന വേഗത ഇത് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഉപയോക്താക്കൾക്ക് 1 Gbps വരെ വേഗത ആക്സസ് ചെയ്യാനും കഴിയും.

    ജിയോ എയർഫൈബർ കോംപാക്റ്റ് മാത്രമല്ല, സജ്ജീകരിക്കാനും എളുപ്പമാണെന്ന് ജിയോ കുറിക്കുന്നു. "നിങ്ങൾ ഇത് പ്ലഗ് ഇൻ ചെയ്‌ത് ഓണാക്കുക, അത്രമാത്രം. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ഒരു സ്വകാര്യ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉണ്ട്, ട്രൂ 5G ഉപയോഗിച്ച് അൾട്രാ-ഹൈ-സ്പീഡ് ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു. JioAirFiber ഉപയോഗിച്ച്, ഇത് ശരിക്കും ആയിരിക്കും. ജിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് നിങ്ങളുടെ വീടോ ഓഫീസോ വേഗത്തിൽ ബന്ധിപ്പിക്കാൻ എളുപ്പമാണ്," ജിയോ കുറിക്കുന്നു.

                                https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

    ജിയോ എയർഫൈബർ vs ജിയോ ഫൈബർ
    സാങ്കേതികവിദ്യ: ജിയോ ഫൈബർ അതിന്റെ കവറേജിനായി വയർഡ് ഫൈബർ ഒപ്റ്റിക് കേബിളുകൾ ഉപയോഗിക്കുന്നു, അതേസമയം ജിയോ എയർഫൈബർ പോയിന്റ്-ടു-പോയിന്റ് റേഡിയോ ലിങ്കുകൾ ഉപയോഗിച്ച് വയർലെസ് സമീപനം സ്വീകരിക്കുന്നു. ഇതിനർത്ഥം ജിയോ എയർ ഫൈബർ വയർലെസ് സിഗ്നലുകളിലൂടെ വീടുകളെയും ഓഫീസുകളെയും നേരിട്ട് ജിയോയുമായി ബന്ധിപ്പിക്കുകയും ഫൈബർ കേബിളുകളുടെ പരിമിതികളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. പകരം, ഇത് ജിയോ ടവറുകളുമായുള്ള ലൈൻ-ഓഫ്-സൈറ്റ് ആശയവിനിമയത്തെ ആശ്രയിക്കുന്നു.
    വേഗത: ജിയോ ഫൈബറിന്റെ 1 ജിബിപിഎസ് വേഗതയെ മറികടന്ന് 1.5 ജിബിപിഎസ് വരെ ഇന്റർനെറ്റ് വേഗത ജിയോ എയർഫൈബർ വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും, ജിയോ എയർഫൈബറിന്റെ യഥാർത്ഥ വേഗത അടുത്തുള്ള ടവറിന്റെ സാമീപ്യത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
    കവറേജ്: ജിയോ ഫൈബർ, വിശാലമായ കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, രാജ്യവ്യാപകമായി ലഭ്യമല്ല. ഇതിനു വിപരീതമായി, ജിയോയുടെ അഭിപ്രായത്തിൽ, ജിയോ എയർ ഫൈബറിന്റെ വയർലെസ് സാങ്കേതികവിദ്യ ഭൗതിക അടിസ്ഥാന സൗകര്യങ്ങളാൽ പരിമിതപ്പെടുത്താതെ വിപുലമായ കവറേജ് നൽകാൻ അനുവദിക്കും.
    ഇൻസ്റ്റാളേഷൻ: ജിയോ എയർഫൈബർ പ്ലഗ് ആൻഡ് പ്ലേ ആയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, ഇത് കൂടുതൽ ഉപയോക്തൃ സൗഹൃദവും ഉപഭോക്താക്കൾക്ക് ആക്‌സസ് ചെയ്യാവുന്നതുമാക്കുന്നു. മറുവശത്ത്, ജിയോ ഫൈബറിന് സാധാരണയായി പ്രൊഫഷണൽ ഇൻസ്റ്റാളേഷൻ ആവശ്യമാണ്.
    ചെലവ്: ജിയോ എയർഫൈബർ സേവനത്തിന് മത്സരാധിഷ്ഠിത വില പ്രതീക്ഷിക്കുന്നു, ഏകദേശം 6,000 രൂപ ചിലവ് വരും. ചെലവിൽ, JioAirFiber ബ്രോഡ്‌ബാൻഡ് കണക്ഷനേക്കാൾ അൽപ്പം ചെലവേറിയതായിരിക്കാം, കാരണം അതിൽ ഒരു പോർട്ടബിൾ ഉപകരണ യൂണിറ്റ് ഉൾപ്പെടുന്നു.
    ജിയോ എയർഫൈബർ അതിവേഗ ഇന്റർനെറ്റ് മാത്രമല്ല കൂടുതൽ വാഗ്ദാനം ചെയ്യുന്നു. രക്ഷാകർതൃ നിയന്ത്രണ ടൂളുകൾ, Wi-Fi 6-നുള്ള പിന്തുണ, ജിയോ സെറ്റ്-ടോപ്പ് ബോക്‌സുമായുള്ള സംയോജനം, നെറ്റ്‌വർക്കിൽ കൂടുതൽ നിയന്ത്രണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.